പൂര്‍ണത്രയീശ ക്ഷേത്രത്തിലെ നെറ്റിപ്പട്ടം ഉരുക്കുന്നതിന് സ്റ്റേ

കൊച്ചി: തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ നെറ്റിപ്പട്ടം ഉരുക്കാന്‍ അനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി സ്‌റ്റേ ചെയ്തു. കേസില്‍ തല്‍സ്ഥിതി തുടരണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടു. കൊച്ചി രാജകുടുംബാംഗങ്ങള്‍ നല്‍കിയ ഹരജിയിലാണു നടപടി.
എട്ടു കിലോ ഭാരമുള്ള 16ാം നൂറ്റാണ്ടിലെ നെറ്റിപ്പട്ടം ഉരുക്കുന്നതിനായി കൊച്ചിന്‍ ദേവസ്വം നടപടി ആരംഭിച്ചിരുന്നു. എന്നാല്‍ ഇതിനെതിരായ രാജകുടുംബാംഗങ്ങളുടെ പരാതി നിലനില്‍ക്കെ നടപടികളുമായി മുന്നോട്ടുപോവാന്‍ ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി അനുമതി നല്‍കുകയായിരുന്നു.
നിലവിലെ നെറ്റിപ്പട്ടം ഉരുക്കി 12 കിലോയോളം ഭാരമുള്ള പുതിയ നെറ്റിപ്പട്ടം ഉണ്ടാക്കുമെന്നാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ വാദം. എന്നാല്‍ ചരിത്രപ്രാധാന്യമുള്ള നെറ്റിപ്പട്ടം സംരക്ഷിക്കുകയാണു വേണ്ടതെന്ന രാജകുടുംബാംഗങ്ങളുടെ ഹരജിയില്‍ ദേവസ്വം ബോര്‍ഡിന് ജസ്റ്റിസ് പി സി പാന്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നോട്ടീസയച്ചു. നാലാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണു നിര്‍ദേശം.
Next Story

RELATED STORIES

Share it