thrissur local

പൂരത്തിനെത്തുന്ന യാത്രക്കാര്‍ക്കായി വിപുലമായ സൗകര്യങ്ങളൊരുക്കി റെയില്‍വേ

തൃശൂര്‍: പൂരത്തിനെത്തുന്ന യാത്രികര്‍ക്കായി വിപുലമായ സൗകര്യങ്ങളൊരുക്കി റെയില്‍വേ. പൂരം ദിവസം രാവിലെ റെയ്ല്‍വേ സ്റ്റേഷനിലെ മുഖ്യകവാടത്തിലെ അഞ്ച് ടിക്കറ്റ് കൗണ്ടറുകളും രണ്ടാം കവാടത്തിലെ കൗണ്ടറും മുഖ്യ കവാടത്തിലെ മൂന്ന് ഓട്ടൊമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് മെഷീനുകളും പൂര്‍ണ സമയവും പ്രവര്‍ത്തിയ്ക്കുന്നതിനു പുറമേ റിസര്‍വേഷന്‍ കേന്ദ്രത്തിനും പാര്‍സല്‍ ഓഫിസിനും സമീപത്തായി രണ്ട് പ്രത്യേക ടിക്കറ്റ് വിതരണ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കും.
പ്രതീക്ഷിക്കുന്ന തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ ജീവനക്കാരെ വിന്യസിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്ന് തൃശൂര്‍ റെയ്ല്‍വേ സ്റ്റേഷന്‍ മാനെജര്‍ ജോസഫ് നൈനാന്‍. പൂരം ദിവസം പൂങ്കുന്നം സ്റ്റേഷനിലെ ടിക്കറ്റ് വിതരണത്തിന് മുഴുവന്‍ സമയവും ജീവനക്കാരെ നിയോഗിക്കും. പൂങ്കുന്നത്ത് കൂടുതല്‍ വണ്ടികള്‍ക്ക് താല്‍കാലിക സ്റ്റോപ് അനുവദിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നതിനും മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും സ്റ്റേഷനില്‍ മുഴുവന്‍ സമയവും ജീവനക്കാരെ ഏര്‍പ്പെടുത്തും.
തിരുവനന്തപുരം -മംഗലാപുരം എക്‌സ്പ്രസുകള്‍, തിരുവനന്തപുരം-പാലക്കാട് / നിലമ്പൂര്‍ അമൃത/ രാജറാണി, ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ്, എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി, തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട്, നാഗര്‍കോവില്‍-മംഗലാപുരം പരശുരാം എന്നീ ട്രെയ്‌നുകള്‍ക്ക് പൂങ്കുന്നത്ത് താത്കാലിക സ്റ്റോപ് അനുവദിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it