palakkad local

പൂമല-ആനപ്പെരുവഴി റോഡ് യാഥാര്‍ഥ്യമാവുന്നു



ആലത്തൂര്‍: പാര്‍ലിമെന്റ് മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന മലയോരമേഖലയുടെ സമഗ്ര വികസനം സാധ്യമാക്കുമെന്ന് പി കെ ബിജു എംപി. തെക്കുംക്കര ഗ്രാമപ്പഞ്ചായത്തിലെ മലയോരമേഖലയില്‍ സ്ഥിതിചെയ്യുന്ന പൂമല-പുലിക്കപ്പുറം-ആനപ്പെരുവഴി റോഡിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു എംപി നേരത്തെ എംപി ഇടപെട്ടതനുസരിച്ചാണ് പിഎംജിഎസ്‌വൈ പദ്ധതിയില്‍ നിന്ന് റോഡ് നിര്‍മാണത്തിനാവശ്യമായ തുക കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. ടൂറിസം പദ്ധതികള്‍ നടപ്പാക്കാന്‍ ജില്ലയിലെ ഏറ്റവും അനുയോജ്യമായ പ്രദേശമായ പൂമലയിലേക്ക് സംസ്ഥാന പാതയില്‍ നിന്നും എളുപ്പത്തില്‍ എത്തിച്ചേരാന്‍ സുഗമമായ റോഡ് യാഥാര്‍ഥ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് പൂമല-പുലിക്കപ്പുറം-ആനപ്പെരുവഴി റോഡിന് മുന്‍ഗണന നല്‍കി എം.പി കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കിയത്. ഇതനുസരിച്ച് നിര്‍മാണത്തിനായി 94.88ലക്ഷംരൂപയും, അഞ്ച്‌വര്‍ഷത്തെ അറ്റകുറ്റപ്പണികള്‍ക്കായി 8.54ലക്ഷംരൂപയുമാണ് അനുവദിച്ചിട്ടുള്ളത്. പൂമലയില്‍ നിന്നും ആരംഭിക്കുന്ന റോഡ് പുലിക്കപ്പുറംവഴി ആനപ്പെരുവഴിയിലെത്തിയാണ് അവസാനിക്കുന്നത്.  ഇവിടെ നിന്നും എളുപ്പത്തില്‍ മുളങ്കുന്നത്തുകാവ ്‌കെല്‍ട്രോണ്‍ ജംഗ്ഷനിലെത്തിച്ചേരാന്‍ കഴിയും. കെല്‍ട്രോണ്‍ ജങ്ഷനില്‍ നിന്ന് ആനപ്പെരുവഴിയിലെത്തി ചേരുന്ന റോഡിന്റെ നിര്‍മാണം പ്രാദേശികവികസന ഫണ്ടുപയോഗിച്ച് എംപി നേരത്തെ പൂര്‍ത്തീകരിച്ചിട്ടുണ്ട്. കുടിയേറ്റ കര്‍ഷകര്‍ തങ്ങളുടെ കാര്‍ഷികോല്‍പന്നങ്ങള്‍ കാളവണ്ടിയില്‍ തൃശൂരിലേക്ക്‌കൊണ്ടുപോയിരുന്ന പഴയനാട്ടുവഴിയാണ് നേരിട്ട് സംസ്ഥാന പാതയിലെത്തി ചേരാന്‍ വിധം എംപി ഗതാഗത യോഗ്യമാക്കുന്നത്. പൂമല ലിറ്റില്‍ ഫഌവര്‍ പള്ളിഹാളില്‍ നടന്ന ഉദ്ഘാടന പരിപാടിയില്‍ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ബസന്ത്‌ലാല്‍ അധ്യക്ഷനായി. പിഎംജിഎസ്‌വൈജില്ലാഎക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ടി ഐ സതി റിപോര്‍ട്ടവതരിപ്പിച്ചു. മുളങ്കുന്നത്തുകാവ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുബെന്നി, ജില്ലാ പഞ്ചായത്തംഗം മേരിതോമസ്, ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ കെ പുഷ്പലത, ഇ എന്‍ ശശി, സുജാത ശ്രീനിവാസന്‍, ബ്ലോക്ക് പഞ്ചായത്തംഗം ഏലിയാമ്മ ജോണ്‍സണ്‍, ഗ്രാമപ്പഞ്ചായത്തംഗംസി ഗിരീഷ്, പൂമല ലിറ്റില്‍ ഫഌവര്‍ പള്ളിവികാരി ജോയ്‌സണ്‍ കോരോത്ത്, ജെസ്റ്റിന്‍ സെബാസ്റ്റ്യന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it