malappuram local

പൂന്താനം സമൂഹത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട കവി: ആലങ്കോട്

പെരിന്തല്‍മണ്ണ: പൂന്താനം സമൂഹത്തിലെ അനാചാരങ്ങള്‍ക്കെതിരെ ഗുണപരമായ മാറ്റങ്ങള്‍ക്ക് നാന്ദി കുറിച്ച കവിയാണെന്ന് കവി ആലങ്കോട് ലീലാകൃഷ്ണന്‍. കീഴാറ്റൂരില്‍ പൂന്താനം സാഹിതേ്യാലല്‍സവത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കവിയരങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അനഘ ശ്രീ മേലാറ്റൂരിന്റെ അഷ്ടപതിയോടുകൂടിയായിരുന്നു കവിയരങ്ങിന് തുടക്കം. എം ഉമ്മര്‍ എംഎല്‍എ പ്രഭാഷണം നടത്തി. മണമ്പൂര്‍ രാജന്‍ ബാബു അധ്യക്ഷത വഹിച്ചു.സി വാസുദേവന്‍, എസ് വി മോഹനന്‍ സംസാരിച്ചു.പൂന്താനം കവിതാ അവാര്‍ഡ് ജേതാവ് കെ എം സേതുമാധവന്‍, ജി കെ രാംമോഹന്‍, അശോക് കുമാര്‍ പെരുവ, സുഷമ ബിന്ദു, മുരളീധരന്‍ കൊല്ലത്ത്, പി എസ് വിയജകുമാര്‍, ഷാജു താനോളിമീതല്‍, ഇന്ദുശ്രീനാഥ്, സീന അങ്ങാടിപ്പുറം, എം രജനി, സത്യന്‍ എരവിമംഗലം, മണിലാല്‍ മുക്കോട്ടുതറ, ശിവപ്രസാദ് മണ്ണാര്‍മല, ശിവന്‍ പൂന്താനം, സുരേഷ് ചമ്പത്ത്, കെ പി ഹക്ക്, കെ കെ മുഹമ്മദലി, ഹമീദ് പട്ടിക്കാട്, നവനീത് പട്ടിക്കാട് എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.
സൗഹൃദ സമ്മേളനം വി ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. സി കെ രമാദേവി, പാറക്കോട്ടില്‍ ഉണ്ണി, എ ശിവദാസന്‍, എ അനില്‍കുമാര്‍, പി മുഹമ്മദ് ഹാരിസ് സംസാരിച്ചു.
Next Story

RELATED STORIES

Share it