പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിരാഹാരസമരം

പൂനെ: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ദലിത് ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യയെത്തുടര്‍ന്നു വിദ്യാര്‍ഥികള്‍ നടത്തിവരുന്ന പ്രതിഷേധത്തിനു പിന്തുണ പ്രഖ്യാപിച്ച് പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ഥികള്‍ നിരാഹാരസമരം നടത്തി. പ്രതിഷേധപരിപാടികള്‍ക്കു പിന്തുണ പ്രഖ്യാപിച്ച് എട്ടു വിദ്യാര്‍ഥികളാണ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രധാന കവാടത്തിനു പുറത്ത് ഒരുദിവസത്തെ നിരാഹാരസമരം നടത്തിയതെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ഹരിശങ്കര്‍ നാച്ചിമുത്തു പറഞ്ഞു. നിരവധി വിദ്യാര്‍ഥികള്‍ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് എത്തിച്ചേര്‍ന്നതായും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it