Sports

പൂനെയ്ക്ക് ബാറ്റിങ് തകര്‍ച്ച

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഇന്നലെ നടന്ന രണ്ടാം മല്‍സരത്തിന് മഴ രസക്കൊല്ലിയായി. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും റൈസിങ് പൂനെ സൂപ്പര്‍ജൈന്റ്‌സും തമ്മിലുള്ള മല്‍സരത്തിലെ 18ാം ഓവറിലാണ് മഴ വില്ലനായെത്തിയത്. മഴയെത്തുമ്പോള്‍ 17.4 ഓവറില്‍ ആറ് വിക്കറ്റിന് 103 റണ്‍സെന്ന നിലയിലാണ് പൂനെ.
ഒരിടവേളയ്ക്കു ശേഷം ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാനെ പൂനെ കളത്തിലിറക്കിയ മല്‍സരം കൂടിയായിരുന്നു ഇന്നലത്തേത്. 27 പന്തില്‍ മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെ ജോര്‍ജ് ബെയ്‌ലി 33 റണ്‍സെടുത്തു. ഏഴ് റണ്‍സെടുത്ത ഇര്‍ഫാന്‍ റണ്ണൗട്ടാവുകയായിരുന്നു. ബെയ്‌ലിക്കു പുറമേ ഉസ്മാന്‍ കവ്ജ (21), സൗരഭ് തിവാരി (12), തിസേര പെരേര (13) എന്നിവരാണ് പൂനെ നിരയില്‍ല രണ്ടക്കം കണ്ട മറ്റു താരങ്ങള്‍. കൊല്‍ക്കത്തയ്ക്കായി പിയൂഷ് ചൗള രണ്ട് വിക്കറ്റ് വീഴ്ത്തി.
Next Story

RELATED STORIES

Share it