Pathanamthitta local

പൂതങ്കര പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ഒരുഭാഗം ഒലിച്ചുപോയി

അടൂര്‍: പൂതങ്കരയില്‍ നാലര വര്‍ഷം മുമ്പ് തകര്‍ന്നടിഞ്ഞ പാലത്തിനു മുകളില്‍ നാട്ടുകാര്‍ മണ്ണിട്ടു വാഹനസഞ്ചാരത്തിന് ഉപയോഗിച്ചു വരവെ ഇന്നലെ പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ഒരു ഭാഗം ശക്തമായ ഒഴുക്കില്‍ ഒലിച്ചുപോയി. ഇന്നലെഉച്ചയ്ക്ക് 12നായിരുന്നു സംഭവം. ഇതോടെ ഈ പ്രദേശത്തുള്ളവര്‍ക്ക് ഇളമണ്ണൂര്‍, പൂതങ്കര, തേപ്പുപാറ, കലഞ്ഞൂര്‍ എന്നിവിടങ്ങൡലേക്കുള്ള യാത്രാമാര്‍ഗം നഷട്‌പ്പെട്ടു.
പാലം കനാലിലേക്കു പതിച്ചിരിക്കുന്നതിനാല്‍ വെള്ളമൊഴുകാത്ത അവസ്ഥയിലായിരുന്നു. കഴിഞ്ഞ മാസം തെന്മല ഡാമില്‍ നിന്ന് വെള്ളം തുറന്നുവിട്ടതിനെ തുടര്‍ന്ന് ഇവിടെ വെള്ളമൊഴുക്ക് തടസ്സപ്പെടുകയും പ്രദേശത്ത് വെള്ളം കയറിയത് കാണാനെത്തിയ കെഐപി അസി. എന്‍ജിനീയറെ നാട്ടുകാര്‍ ഉപരോധിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നാട്ടുകാരുമായി നടത്തിയ ചര്‍ച്ചയില്‍ പാലം പണിയാന്‍ തീരുമാനിച്ചു. ഒപ്പം കനാലിലേക്കു പതിച്ചിരുന്ന അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തിരുന്നു. മൂന്നു മാസത്തിനകം പാലം പണി പൂര്‍ത്തീകരിക്കാനായിരുന്നു തീരുമാനം.
പൂതങ്കര ജിപിഎംയുപി സ്‌കൂളിനു മുന്നില്‍ 2011 ജൂണ്‍ മൂന്നിനാണ് കെഐപി കനാല്‍ പാലം തകര്‍ന്നത്. പൂതങ്കര ജിപിഎംയുപിസ്‌കൂളില്‍ ഒന്ന് മുതല്‍ ഏഴു വരെ ക്ലാസുകളിലുള്ള കുട്ടികളാണ് പഠിക്കുന്നത്. സാഹസപ്പെട്ടാണ് കുട്ടികള്‍ സ്‌കൂളിലെത്തിയിരുന്നത്. പാലവും അപ്രോച്ച് റോഡും ഒലിച്ചുപോയതോടെ കുട്ടികള്‍ക്ക് സ്‌കൂളിലെത്താന്‍ കിലോമീറ്ററുകള്‍ അധികം സഞ്ചരിക്കണം.
Next Story

RELATED STORIES

Share it