malappuram local

പൂട്ടിയ മദ്യശാലയില്‍ നിന്നും മദ്യം ഒഴിവാക്കി



എടപ്പാള്‍: സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് പൂട്ടിയിട്ട ബിവറേജസ് മദ്യശാലയില്‍നിന്ന് 45 ദിവസത്തിനുശേഷം സ്റ്റോക്കുള്ള മദ്യം കൊണ്ടുപോയി. ദേശീയ സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ മാര്‍ച്ച് 31ന് അടച്ചുപൂട്ടണമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നായിരുന്നു മദ്യശാല അടച്ചു പൂട്ടിയത്. മദ്യശാല അടച്ചുപൂട്ടുന്നതുവരെ സമരം നടത്തുമെന്ന് പ്രഖ്യാപിച്ച് നാട്ടുകാര്‍ രൂപീകരിച്ച മദ്യശാലാവിരുദ്ധ സമരസമിതിയും ഇവിടെ നിരന്തര പ്രക്ഷോഭത്തിലായിരുന്നു. മദ്യശാല അടച്ചുപൂട്ടിയെങ്കിലും സ്റ്റോക്കുണ്ടായിരുന്ന മദ്യം നീക്കം ചെയ്യാന്‍ ബീവറേജ് കോര്‍പറേഷന്‍ തയ്യാറായിരുന്നില്ല. മാത്രമല്ല, മദ്യശാല പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമയ്ക്ക് ഭാരിച്ച സംഖ്യ കോര്‍പറേഷന്‍ വാടകയിനത്തിലും നല്‍കിയിരുന്നു. ഇതു സംബന്ധിച്ച് ഒരാഴ്ച മുമ്പ് തേജസ് റിപോര്‍ട്ട് ചെയ്തിരുന്നു. ഇന്നലെ ഉച്ചയോടെയാണ് രണ്ട് ലോറികളിലായി ഇവിടെ സ്റ്റോക്കുള്ള മദ്യവും കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള മറ്റ് ഉപകരണങ്ങളും അധികൃതര്‍ നീക്കം ചെയ്തത്. പൂട്ടിയ മദ്യശാല വീണ്ടും തുറന്നു പ്രവര്‍ത്തിക്കുമെന്നുള്ള പ്രചാരണം ശക്തമായതോടെ നാട്ടുകാര്‍ ബിവറേജസ് കോര്‍പറേഷന്‍ അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it