malappuram local

പൂട്ടിയ ബിവറേജസ് ഔട്ട്‌ലെറ്റ് തുറക്കാനുള്ള ശ്രമം തടഞ്ഞു



പെരിന്തല്‍മണ്ണ: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഏപ്രില്‍ ഒന്നിന് അടച്ചിട്ട ബവ്‌റേജ് ഔട്ട്‌ലെറ്റ് തുറക്കാനുള്ള ശ്രമം മുസ്ലിംലീഗ് തടഞ്ഞു. മനഴി സ്റ്റാന്റിന് മുന്‍വശത്തുള്ള ഔട്ട്‌ലെറ്റാണ് ബുധനാഴ്ച വീണ്ടും തുറക്കാനായിരുന്നു തീരുമാനം. എന്നാല്‍ രാവിലെ മാര്‍ച്ച് നടത്തിയ പാതായിക്കര മേഖലാ  കമ്മിറ്റി ഔട്ട് ലെറ്റ് ഉപരോധിച്ചു. ദേശീയ പാതയോരത്തുള്ള മദ്യഷാപ്പ് കോടതിയെ തെറ്റിധരിപ്പിച്ച് റോഡുകളുടെ പേരില്‍ മാറ്റം വരുത്തി നിയമ വിരുദ്ധമായി ഓര്‍ഡറുകള്‍ സര്‍ക്കാര്‍ സഹായത്തോടെ നേടിയെടുത്ത് തുറന്ന് പ്രവര്‍ത്തിക്കാനുള്ള ശ്രമമാണ് ത ടഞ്ഞത്. സമരക്കാരുമായി പെരിന്തല്‍മണ്ണ എഎസ്പി സുജിത്ത് ദാസ് ചര്‍ച്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ കോടതി വിധി വരുന്നത് വരെ ഔട്ട് പ്രവര്‍ത്തിക്കില്ലെന്ന ഉറപ്പിന്‍മേല്‍ സമരം അവസാനിപ്പിച്ചു. സ്ത്രീകളും കുട്ടികളും അടക്കം വന്‍ ജന പങ്കാളിത്തത്തോടെയായിരുന്നു ഉപരോധം. ഇതിന് സമീപത്തായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബാറിലേക്കും സമരക്കാര്‍ സൂചനാ സമരം സംഘടിപ്പിച്ചു. മുനിസിപ്പല്‍ മുസ്ലിംലീഗ് സെക്രട്ടറി പച്ചീരി ഫാറുഖ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ മുസ്ലിംലീഗ് വൈസ്പ്രസിഡന്റ് അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി ഹബീബ് മണ്ണേങ്ങല്‍, നഗരസഭാ കൗണ്‍സില്‍ കിഴിശ്ശേരി ബാപ്പു, ഉനൈസ് പൊന്ന്യാകുര്‍ശ്ശി, കളത്തില്‍ വീരാന്‍കുട്ടി, കളത്തി ല്‍ കുഞ്ഞിപ്പഹാജി, പി കെ മൊയ്തു ഹാജി, എവി ഹസ്സന്‍, പുളിക്കല്‍ കുഞ്ഞുട്ടി, ശുക്കൂര്‍ മഞ്ഞേങ്ങോടന്‍, ഷബീര്‍ പോത്തുകാട്ടില്‍, കാരട്ടില്‍ ജലീല്‍, അസീസ് മണ്ണേങ്ങല്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it