പൂട്ടിയ ബാറുകള്‍ തുറക്കും, മദ്യനയം ശരിയാക്കി
BY ajay G.A.G8 Jun 2017 1:06 PM GMT
X
ajay G.A.G8 Jun 2017 1:06 PM GMT
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ പുതുക്കിയ മദ്യനയം പ്രഖ്യാപിച്ചു. ത്രീസ്റ്റാര്‍ പദവിക്ക് മുകളിലേക്കുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സുപ്രീംകോടതി വിധി അനുസരിച്ചായിരിക്കും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുക. നിയമതടസമില്ലാത്ത എല്ലാ ബാറുകളും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും.
ദേശീയ പാതയില്‍ 500 മീറ്ററിനുള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന ബാറുകള്‍ അതേ താലൂക്കില്‍ തന്നെ മാറ്റി സ്ഥാപിക്കും. ഈ ബാറുകളിലെ തൊഴിലാളികള്‍ക്ക് ജോലി ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കള്ള് വില്‍പ്പന വര്‍ധിപ്പിക്കാനും നടപടിയുണ്ടാകും. ഇതിന്റെ ഭാഗമായി ത്രീ സ്റ്റാറിനും അതിന് മുകളിലുമുള്ള ഹോട്ടലുകളില്‍ കള്ള് വിതരണം ചെയ്യാന്‍ പ്രത്യേക അനുമതി നല്‍കും. ഇവ കള്ള് ഷാപ്പുകള്‍ വഴിയാകും വിതരണം ചെയ്യുക. മദ്യനിരോധനത്തിനല്ല മദ്യവര്ജ്ജനത്തിനാണ് സര്‍ക്കാര്‍ പ്രാധ്യാന്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന്
- യുഡിഎഫിന്റെ മദ്യനിരോധനം സമ്പൂര്‍ണ പരാജയമായിരുന്നു.
- മദ്യ നിരോധനത്തിന് ശേഷം ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ധിച്ചു.
- എല്ലാ ജില്ലകളിലും ഡി-അഡിക്ഷന് സെന്ററുകള്‍ സ്ഥാപിക്കും.
- മദ്യത്തിന് അടിമകളായവരുടെ പുനരധിവാസത്തിന് പദ്ധതി രൂപീകരിക്കും.
- നിലവിലെ മദ്യശാലകളുടെ സമയപരിധി 121/2 മണിക്കൂറില്‍ നിന്ന് 12 മണിക്കൂറായി കുറച്ചു.
- രാവിലെ 11 മുതല്‍ രാത്രി 11 വരെയായിരിക്കും മദ്യശാലകള്‍ പ്രവര്‍ത്തിക്കുക.
- ടൂറിസം മേഖലയില്‍ ഇത് രാവിലെ 10 മുതല്‍ രാത്രി 11 വരെ ആയിരിക്കും.
- മദ്യം വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായപരിധി നിലവിലെ 21 വയസില്‍ നിന്ന് 23 വയസാക്കി ഉയര്‍ത്തി.
- ത്രീ സ്റ്റാര്‍ പദവിക്ക് മുകളിലേക്കുള്ള ഹോട്ടലുകളില്‍ കള്ള് വിതരണം ചെയ്യാന്‍ പ്രത്യേക അനുമതി നല്‍കും.
Next Story
RELATED STORIES
തെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMTഫലസ്തീന് അനുകൂല ബോര്‍ഡ് നശിപ്പിച്ച സംഭവം: പ്രതിഷേധത്തിനൊടുവില്‍...
17 April 2024 11:46 AM GMT