പൂട്ടിയ പള്ളി തുറന്നുകൊടുക്കാന്‍ ഉത്തരവ്

ഗുരുഗ്രാം: ഗുരുഗ്രാമിലെ മുനിസിപ്പല്‍ കോര്‍പറേഷന്‍ അടച്ചുപൂട്ടി മുദ്രവച്ച മുസ്‌ലിം പള്ളി രണ്ടു ദിവസത്തിനു ശേഷം തുറന്നുകൊടുക്കാന്‍ ഡിവിഷനല്‍ കമ്മീഷണറുടെ ഉത്തരവ്. തീവ്ര ഹിന്ദുത്വ വിഭാഗങ്ങളുടെ സമ്മര്‍ദഫലമായി മുദ്രവച്ച ശീറ്റ്‌ല മാറ്റാ കോളനിയിലെ പള്ളിയാണു ഡിവിഷനല്‍ കമ്മീഷണര്‍ വെള്ളിയാഴ്ച തുറന്നുകൊടുക്കാന്‍ ഉത്തരവിട്ടത്.
മുസ്‌ലിം വിഭാഗത്തി ന്റെയും ഗുര്‍ഗാവ് നാഗരിക ഏകതാ മഞ്ച് എന്ന പൗരസമൂഹത്തിന്റെയും അപേക്ഷ പരിഗണിച്ചാണ് പള്ളിയിലെ മുദ്ര നീക്കം ചെയ്യാന്‍ ഉത്തരവിട്ടതെന്നു ഗുരുഗ്രാം ഡിവിഷണല്‍ കമ്മീഷണര്‍ ഡി സുരേഷ് വ്യക്തമാക്കി. നിയമപ്രകാരം മേല്‍സമിതിക്കു മുദ്ര നീക്കം ചെയ്യാന്‍ അധികാരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എംസിജിയുടെ നടപടി വിവേചനപരമായിരുന്നെന്ന നിലപാടിനെ തള്ളിയ അദ്ദേഹം പള്ളി മുദ്രവച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ അച്ചടക്ക നടപടി ഉണ്ടാവില്ലെന്നും വ്യക്തമാക്കി. പള്ളി മുദ്രവയ്ക്കുന്നതിനെതിരേ പ്രതിഷേധിച്ചവരെ പോലിസ് ബലം പ്രയോഗിച്ചു നീക്കുകയായിരുന്നു.

Next Story

RELATED STORIES

Share it