kannur local

പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച

തളിപ്പറമ്പ്: കുടുംബാംഗങ്ങള്‍ വിവാഹത്തില്‍ പങ്കെടുക്കാനായി ഗുജറാത്തിലേക്ക് പോയ അവസരം നോക്കി വീട് കുത്തി തുറന്ന് കവര്‍ച്ച. പറശ്ശിനിക്കടവ് കോടല്ലൂര്‍ ഓരുചാലിലെ അധ്യാപകന്‍ അജയകുമാറിന്റെ വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. മൂന്നുവളയും ഒരു മാലയും മോഷണം പോയിട്ടുണ്ട്. ഗുജറാത്തിലുള്ള സഹോദരന്റെ മകന്റെ വിവാഹത്തിന് രണ്ടുദിവസം മുമ്പാണ് അജയകുമാര്‍ കുടുംബ സമേതം പോയത്. അലമാരയിലെ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. വീട്ടുകാര്‍ക്ക് വിവരം നല്‍കിയതിനെ തുടര്‍ന്ന് നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it