പൂഞ്ഞാര്‍ മണ്ഡലം; പി സി ജോര്‍ജിന്റെ പര്യടനത്തിന് തുടക്കം
BY Sumeera SMR7 April 2016 4:41 AM GMT
Sumeera SMR7 April 2016 4:41 AM GMT
തീക്കോയി: പൂഞ്ഞാര്‍ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥി പി സി ജോര്‍ജിന്റെ പര്യടനത്തിന് തീക്കോയി പഞ്ചായത്തില്‍ ആരംഭം കുറിച്ചു. വാഗമണ്‍ കുരിശുകവല ആശ്രമം സന്യസ്തരോട് വോട്ട് അഭ്യര്‍ഥിച്ച് അനുഗ്രഹം തേടി.
വഴിക്കടവ്, ഒറ്റഊട്ടി, മാവടി, വേലത്തുശ്ശേരി, ശാന്തിഗിരി, വെള്ളിക്കുളം, കല്ലന് ജങ്ഷന്, പള്ളിപ്പടി, തീക്കോയി ടൗണ്‍ എന്നിവിടങ്ങളില്‍ നൂറ് കണക്കിന് ആളുകളുടെ സ്വീകരണം ഏറ്റുവാങ്ങി.
കേരളാ കോണ്‍ഗ്രസ് സെക്കുലര്‍ മണ്ഡലം പ്രസിഡന്റ് മനോ തീക്കോയി, അപ്പച്ചന് പുല്ലാട്ട്, പഞ്ചായത്തംഗങ്ങളായ റോഷ്നി, ബിജു, സോജി, സജീവ്, ഷാജി ഒറ്റഈട്ടി പരിപാടിക്ക് നേതൃത്വം നല്കി.
മേഖലയിലെ ക്ഷേത്രങ്ങള്‍, ക്രിസ്ത്യന്‍, മുസ്ലിം പള്ളികള്‍, സ്ഥാപനങ്ങള്‍ എന്നിവ സന്ദര്‍ശിച്ചു. പൂഞ്ഞാര്‍ പനച്ചിപ്പാറ കവലയില്‍ തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസ് ഉദ്ഘാടനവും പൊതുസമ്മേളനവും നടത്തി. ബേബി അറയ്ക്കപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. മാലേത്ത് പ്രതാപചന്ദ്രന്, എന്‍എസ്എസ് കരയോഗം പ്രസിഡന്റ് അനിപിള്ള സംസാരിച്ചു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT