Second edit

പൂജക്കാലത്തെ സര്‍ഗാത്മകത

മലയാളികള്‍ക്ക് ഓണം പോലെയാണ് ബംഗാളികള്‍ക്ക് ദുര്‍ഗാപൂജ. ഹൈന്ദവ ആചാരമാണെങ്കിലും വംഗനാട് ജാതി-മതഭേദമെന്യേ ദുര്‍ഗാപൂജ സ്വന്തം ഉല്‍സവമായി കണക്കാക്കുന്നു. കലാസാഹിത്യരംഗങ്ങളിലാണ് പൂജയുടെ കാലത്ത് കൂടുതല്‍ ഉന്മേഷവും ഉല്‍സാഹവും തുള്ളിത്തൂവാറുള്ളത്. പുതിയ കവിതകള്‍ എഴുതപ്പെടുന്നു, നോവലുകള്‍ പുറത്തുവരുന്നു, നാടകങ്ങള്‍ അവതരിപ്പിക്കുന്നു, സിനിമകള്‍ റിലീസ് ചെയ്യുന്നു, സാഹിത്യ പ്രസിദ്ധീകരണങ്ങള്‍ വാര്‍ഷികപ്പതിപ്പുകള്‍ പുറത്തിറക്കുന്നു. അതായത്, പൂജക്കാലത്താണ് ബംഗാളില്‍ സര്‍ഗാത്മകത പൂര്‍ണമായി വിടര്‍ന്നുല്ലസിച്ചു നില്‍ക്കുന്നത്.  സംഗീതരംഗത്താണ് പൂജക്കാലത്ത് ഏറ്റവും കൂടുതല്‍ കോളിളക്കങ്ങള്‍. നമ്മുടെ നാട്ടില്‍ ഓണപ്പാട്ടുകളുടെ കാസറ്റുകളും സി.ഡിയും ഇറങ്ങുന്നതുപോലെ ബംഗാളിലും പൂജപ്പാട്ടുകള്‍ വരുന്നു. പക്ഷേ, ഒരു വ്യത്യാസമുണ്ട്: ഇവിടെ ഓണക്കാലത്ത് ഇറങ്ങുന്നത് പാരഡി ഗാനങ്ങളും ഹാസ്യാനുകരണങ്ങളും ചുരുക്കം ചില നാടന്‍പാട്ടുകളുമാണ്. പക്ഷേ, ബംഗാളില്‍ മൗലികമായ ഈണങ്ങളോടുകൂടിയ സംഗീത ആല്‍ബങ്ങള്‍ തന്നെ ഇറങ്ങുന്നു. ബംഗാളി ഭാഷയിലായിരിക്കണം ഈ ഈണങ്ങള്‍ക്കൊപ്പിച്ച് വരികളെഴുതേണ്ടത് എന്നു നിര്‍ബന്ധമുണ്ട്.ഹിന്ദി സിനിമയിലെ ഒട്ടേറെ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ബംഗാളിയിലെ പൂജാ ഗാനങ്ങളുടെ റീമേക്കുകളാണ് എന്നതാണ് മറ്റൊരു കൗതുകം. ഈണം അതേപടി നിലനിര്‍ത്തി മറ്റൊരു ഭാഷയില്‍ പാട്ട് എഴുതുകയാണ് പതിവ്. ആനന്ദില്‍ മന്നാഡേ പാടിയ 'കഹിം ദൂര്‍ ജബ് ദിന്‍ ധല്‍ ജായേ', യേശുദാസിന്റെ ആനന്ദ് മഹലിലെ 'നിസഗമപനിസരിഗ' തുടങ്ങിയ ഗാനങ്ങള്‍ ഉദാഹരണങ്ങള്‍.
Next Story

RELATED STORIES

Share it