World

പൂച്ച 'മുത്തശ്ശന്‍' സ്‌കൂട്ടര്‍ വിടവാങ്ങി

പൂച്ച മുത്തശ്ശന്‍ സ്‌കൂട്ടര്‍ വിടവാങ്ങി
X
oldest-cat

വാഷിങ്ടണ്‍: ലോകത്തെ ഏറ്റവും പ്രായംകൂടിയ പൂച്ചയെന്ന ഗിന്നസ് ബുക്ക് റെക്കോഡ് സ്വന്തമാക്കിയ സ്‌കൂട്ടര്‍ വിടവാങ്ങി. 30ാം വയസ്സിലാണ് സ്‌കൂട്ടറിന്റെ വിടവാങ്ങല്‍. കഴിഞ്ഞ മാര്‍ച്ച് 26നായിരുന്നു സ്‌കൂട്ടറിന്റെ 30ാം പിറന്നാള്‍. യുഎസിലെ ടെക്‌സസിലെ സ്‌കൂട്ടറിന്റെ ഉടമസ്ഥനായ ഗലി ഫ്‌ളോയ്ഡാണ് മരണവിവരം പുറത്തുവിട്ടത്. ഏപ്രില്‍ 18നാണ് സ്‌കൂട്ടര്‍ ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയത്. മനുഷ്യര്‍ 136 വയസ്സുവരെ ജീവിക്കുന്നതിനു തുല്യമാണ് പൂച്ചകള്‍ 30 വയസ്സുവരെ ജീവിക്കുന്നതെന്ന് മാന്‍സ്ഫീല്‍ഡിലെ വെറ്ററിനറി ഡോക്ടര്‍ ട്രിഷിയ ലാതിമെര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it