malappuram local

പൂങ്ങോട് ലാറ്റക്‌സ് മാലിന്യം: ആരോഗ്യ വകുപ്പ് നോട്ടീസ് നല്‍കി

കാളികാവ്: ജനങ്ങള്‍ക്ക് ഭീഷണിയായ പൂങ്ങോട് റബ്ബര്‍ ഫാക്ടറിയിലെ മാലിന്യ പ്രശ്‌നം ആരോഗ്യ വകുപ്പ് നോട്ടീസ് നല്‍കി.ആസിഡ് കലര്‍ന്ന മലിനജലം പുറത്തേക്ക് ഒഴുക്കിവിട്ടുന്നതാണു് ജനങ്ങള്‍ക്ക് ഭീഷണിയായത്.
കഴിഞ്ഞ ദിവസം അരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു.സമീപത്തെ തോട്ടിലും കിണറുകളിലും മാലിന്യം കലരുന്നതിനുള്ള സാധ്യതയുള്ളതായി കണ്ടെത്തി.മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് നടപടി സ്വീകരിച്ച് 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്.
മാലിന്യ പ്രശ്‌നങ്ങള്‍ക്കെതിരെ നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി യിട്ടുണ്ട്. ഫാക്ടറി പൂട്ടുന്നതിന് വേണ്ടിയല്ല എന്നാല്‍ മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മാലിന്യം പുറത്തേക്ക് ഒഴുക്കാന്‍ അനുവദിക്കാന്‍ അനുവദിക്കുകയില്ലെന്ന് ആരോഗ്യ വകുപ്പ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി കെ മുഹമ്മദലി പറഞ്ഞു.
Next Story

RELATED STORIES

Share it