Flash News

പൂക്കോട്ടൂര്‍ ഹജ്ജ് ക്യാംപ് നാളെ മുതല്‍



മലപ്പുറം: 17ാമത് പൂക്കോട്ടൂര്‍ ഹജ്ജ് ക്യാംപ് നാളെ തുടങ്ങുന്നു. അബ്ദുസമദ് പൂക്കോട്ടൂര്‍ നേതൃത്വം നല്‍കുന്ന ദ്വിദിന ക്യാംപിന്റെ മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സ്വാഗതസംഘം ചെയര്‍മാന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, വര്‍ക്കിങ് ചെയര്‍മാന്‍ കെ മുഹമ്മദുണ്ണി ഹാജി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.   നാളെ രാവിലെ ഒമ്പതിന് ഹൈദരലി ശിഹാബ് തങ്ങള്‍ ക്യാംപിന്റെ ഉദ്ഘാടനകര്‍മം നിര്‍വഹിക്കും. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിക്കും. പി കെ കുഞ്ഞാലിക്കുട്ടി എംപി ഹജ്ജ് ഗൈഡ് പ്രകാശനവും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ കുഞ്ഞുമുഹമ്മദ് മൗലവി ഹജ്ജ് സിഡി പ്രകാശനവും നിര്‍വഹിക്കും.10,000ത്തിലധികം പേര്‍ക്ക് ക്യാംപ് ശ്രവിക്കാന്‍ കഴിയുംവിധം സജ്ജീകരിച്ച വാട്ടര്‍ പ്രൂഫ് പന്തല്‍, ക്ലോസ്ഡ് സര്‍ക്യൂട്ട് ടി വി, താല്‍ക്കാലിക ഹൗളുകള്‍, മെഡിക്കല്‍ സെന്റര്‍, ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍, ഇ-ടോയ്‌ലറ്റുകള്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌ക്, ക്ലോക്ക് റൂം എന്നിവ തയ്യാറായി. ഹാജിമാര്‍ വീട്ടില്‍ നിന്നിറങ്ങി തിരിച്ചെത്തുന്നതുവരെയുള്ള കര്‍മങ്ങളുടെ വിശദമായ പഠനം, പ്രായോഗിക പരിശീലനം, ദൃശ്യമാധ്യമ സഹായത്തോടെ പുണ്യപ്രദേശങ്ങളിലെ പ്രധാന കേന്ദ്രങ്ങളുടെ വിവരണം, സംശയനിവാരണം എന്നിവ ക്യാംപിനെ ശ്രദ്ധേയമാക്കും. എന്‍എച്ച് 213ല്‍ കോഴിക്കോട്- മലപ്പുറം റൂട്ടില്‍ പൂക്കോട്ടൂര്‍, അറവങ്കര സ്റ്റോപ്പുകളില്‍ ഇറങ്ങിയാല്‍ ക്യാംപ് സ്ഥലത്തേ ക്കും തിരിച്ചും വാഹന സൗകര്യമുണ്ടാവും. ഹാജിമാര്‍ക്കു താമസവും ഭക്ഷണവും സൗജന്യമാണ്. ഇതിനകം സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളില്‍ നിന്നും മംഗലാപുരം, നീലഗിരി എന്നീ സ്ഥലങ്ങളില്‍ നിന്നുമായി 8,468 പേര്‍ ക്യാംപില്‍ പങ്കെടുക്കുന്നതിന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പൂക്കോട്ടൂര്‍ ഖിലാഫത്ത് മെമ്മോറിയല്‍ ഇസ്‌ലാമിക് സെ ന്റര്‍ പികെഎംഐസി യതീംഖാന കമ്മിറ്റിയാണ് ക്യാംപിന് നേതൃത്വം നല്‍കുന്നത്. ക്യാംപില്‍ പങ്കെടുക്കുന്നതിന് 0483 2771819, 9895848826 നമ്പറുകളില്‍ ബന്ധപ്പെടാം. ക്യാംപ് 21ന് സമാപിക്കും. വാര്‍ത്താസമ്മേളനത്തില്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍, എ എം കുഞ്ഞാന്‍ ഹാജി, കെ പി ഉണ്ണീതുഹാജി, കെ എം അക്ബര്‍, കെ മമ്മദ് ഹാജി, കെ കെ മായീന്‍, വി യൂസുഫ് ഹാജി, എം യൂനുസ് ഫൈസി, എം ഹുസയ്ന്‍, അബ്ദുറഹ്മാന്‍ കാരാട്ട് പങ്കെടുത്തു.
Next Story

RELATED STORIES

Share it