malappuram local

പൂക്കോട്ടൂരില്‍ അനധികൃതമായി സൂക്ഷിച്ച സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തു

മഞ്ചേരി: പൂക്കോട്ടൂര്‍ മൈലാടിയില്‍ പടക്ക സൂക്ഷിപ്പു കേന്ദ്രത്തില്‍ നിന്നു അനധികൃതമായി സൂക്ഷിച്ച സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തു. ഇന്നലെ ഉച്ചയോടെ മഞ്ചേരി എസ്‌ഐ കൈലാസ് നാഥിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മൈലാടി സ്വദേശി സദാനന്തന്‍ (52)ല്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തത്. 100 കിലോവരെയുള്ള ഉഗ്രശേഷിയുള്ള വെടിമരുന്നുകളാണ് പിടികൂടിയത്. ഇയാള്‍ക്ക് ലൈസന്‍സുണ്ടെങ്കിലും അനുവദിക്കപ്പെട്ടതില്‍ കൂടുതല്‍ വെടിമരുന്നുകള്‍ സൂക്ഷിച്ചിരുന്നു.
15 കിലോവരെ സൂക്ഷിക്കാനുള്ള ലൈസന്‍സ് മാത്രമേ ഇയാള്‍ക്കുള്ളു. റബര്‍ തോട്ടത്തില്‍നിര്‍മിച്ച താല്‍ക്കാലിക കേന്ദ്രത്തിലായിരുന്നു സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. സള്‍ഫര്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളും ഗുണ്ടുകളും 100 കിലോയിലേറെ വരുമെന്നാണ് കണക്കാക്കുന്നത്. കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ ദുരന്തത്തിന്റെ പശ്ചാതലത്തില്‍ ജില്ലയിലുടനീളം പരിശോധന ശക്തമാക്കാന്‍ ജില്ലാ പോലിസ് സുപ്രണ്ടിന്റെ നിര്‍ദേശത്തിന്റെ ഭാഗമായിട്ടായിരുന്നു പോലിസ് സംഘത്തിന്റെ മിന്നല്‍ പരിശോധന.
എസ്‌ഐ കൈലാസ്‌നാഥിനു പുറമെ അഡീഷനല്‍ എസ്‌ഐ വിജയന്‍, വിശ്വമോഹന്‍ സ്‌പെഷ്യല്‍ സ്‌കോഡ് അംഗങ്ങളായ ബൈജു, സജ്ഞീവ്, ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. സദാനന്ദനെപോലിസ് അറസ്റ്റ് ചെയ്തു.
Next Story

RELATED STORIES

Share it