malappuram local

പൂക്കിപ്പറമ്പ് പതിനാറുങ്ങല്‍ ബൈപാസ് പദ്ധതിസാധ്യതാ പഠനം ഉടനെ പൂര്‍ത്തിയാക്കാന്‍ തീരുമാനം

തിരൂരങ്ങാടി:  പൂക്കിപ്പറമ്പ് പതിനാറുങ്ങല്‍ ബൈപാസ് പദ്ധതിയുടെ സാധ്യത പഠനം  ഉടന്‍ പൂര്‍ത്തിയാക്കാന്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ തീരുമാനം. ഇന്നലെ  രാവിലെ ചെമ്മാട് റസ്റ്റ് ഹൗസില്‍ പി കെ അബ്ദുര്‍റബ്ബ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
റോഡ് പോകാനുദ്ദേശിക്കുന്ന സ്ഥലത്ത് സര്‍വേ നടത്തി 12 മീറ്റര്‍ വീതിയില്‍ സര്‍വെ കല്ലുകള്‍ പാകും. അതിന് മുന്നോടിയായി ഭൂമി നഷ്ടപ്പെടാന്‍ സാധ്യതയുള്ളവര്‍ക്ക് പഞ്ചായത്ത് അധികൃതര്‍ നോട്ടിസ് നല്‍കും. വയലിലൂടെ റോഡ് കടന്ന് പോകുന്ന ഭാഗങ്ങളില്‍ ഈ മഴക്ക് മുമ്പ് തന്നെ പഠനം പൂര്‍ത്തിയാക്കാനും സര്‍വെ കല്ലുകള്‍ പാകാനും യോഗം തീരുമാനിച്ചു. നന്നമ്പ്ര ഗ്രാമപ്പഞ്ചായത്തിലെ കുണ്ടൂര്‍ തോടിനു സമീപം റോഡ് കൊണ്ട് പോകുക അസാധ്യമാണെന്നും പരമാവധി തോടരിക് പിടിച്ച് വളവ് ഒഴിവാക്കിയാകും പാടം ഏറ്റെടുക്കുക. എല്ലായിടത്തും 12 മീറ്റര്‍ ഭൂമി ലഭിച്ചെങ്കിലെ റോഡിന് ആവശ്യമായ വീതിയുണ്ടാകൂ.
തെന്നല പൂക്കിപറമ്പ് ദേശീയപാതയോരത്ത് നിന്നും ആരംഭിച്ച പഠനം കുണ്ടൂര്‍ മൂലക്കലില്‍ വരെ എത്തിയിട്ടുണ്ട്. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് പരമാവധി നഷ്ടപരിഹാരം ലഭിക്കുന്ന തരത്തില്‍ പ്രപ്പോസല്‍ തെയ്യാറാക്കണമെന്ന് എംഎല്‍എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ധേശം നല്‍കി. നെഗോസേഷ്യന്‍ പര്‍ച്ചേഴ്‌സാണ് വേണ്ടതെന്നും അതിന് വേണ്ട അവസരം ജനങ്ങള്‍ക്ക് നല്‍കണമെന്നും എംഎല്‍എ യോഗത്തില്‍ ആവശ്യപ്പെട്ടു. എംഎ ല്‍എയുടെ നിര്‍ദ്ദേശം സര്‍ക്കാറിനെ അറിയിക്കുമെന്ന് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ ഉറപ്പ് നല്‍കി.
തെന്നല പഞ്ചായത്ത് പ്രസിഡന്റ് എം പി കുഞ്ഞിമൊയ്തീന്‍, തിരൂരങ്ങാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ ടി റഹീദ, നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് ഇന്‍ചാര്‍ജ്ജ് പ്രസിഡന്റ് ഇ പി മുജീബ് മാസ്റ്റര്‍, നഗരസഭ സ്ഥിരസമിതി അധ്യക്ഷന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, ഷമീര്‍ പൊറ്റാണിക്കല്‍, എ സി ഫൈസല്‍, കെ കുഞ്ഞിമരക്കാര്‍, യു എ റസാഖ്, പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനിയര്‍ അബ്ദുല്ല, ഇന്‍വെസ്റ്റിഗേഷന്‍ ടീം അംഗങ്ങളായ കല്ലുങ്ങല്‍ റിയാസ്, കെ അനീസ്, വിജിന്‍, ടി കെ നാസര്‍ യോഗത്തില്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it