malappuram local

പൂക്കരത്തറയില്‍ നാലുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

എടപ്പാള്‍: പൂക്കരത്തറ പൊന്മുകുന്നില്‍ തെരുവുനായയുടെ ആക്രമണത്തില്‍ നാലുപേര്‍ക്ക് കടിയേറ്റു. ഇന്നലെ വൈകീട്ട് ഏഴോടെയായിരുന്നു തെരുവുനായ കടിച്ചത്.
പള്ളിയില്‍ പോയി മടങ്ങുകയായിരുന്ന കുറ്റിത്തറ കുഞ്ഞിമോന്‍(55), പിലാക്കല്‍ ജുമൈല (47), വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ശ്രീലക്ഷ്മി (13), അഭിദേവ്(രണ്ട്) എന്നിവരെയാണ് നായ കടിച്ചത്. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story

RELATED STORIES

Share it