kannur local

പുസ്തക കൈനീട്ടവുമായി വിഷു ആഘോഷം

കണ്ണൂര്‍: പുസ്തക കൈനീട്ടം നല്‍കി വിഷു ആഘോഷം. പണവും കോടി വസ്ത്രങ്ങളും കൈനീട്ടമായി കിട്ടുന്നവര്‍ക്ക് പുസ്തകം കൈനീട്ടമായി ലഭിച്ചത് പുതുമയുള്ളതായി. മയ്യില്‍ വേളം പൊതുജന വായനശാലയും ചെക്കിക്കുളം കൃഷ്ണപിള്ള സ്മാരക ഗ്രന്ഥാലയവുമാണ് പുസ്തകകൈനീട്ടം നല്‍കി വ്യത്യസ്തമായ പരിപാടിക്ക് തുടക്കം കുറിച്ചത്.
അഞ്ഞൂറോളം പുസ്തകങ്ങളാണ് പ്രദേശവാസികള്‍ക്ക് ഗ്രന്ഥശാലകളില്‍ നിന്ന് കൈനീട്ടം നല്‍കിയത്. അമ്പലങ്ങളിലേക്ക് വിഷു കണി കാണാനെത്തുന്നതു പോലെ പുലര്‍ച്ചെ തന്നെ പുസ്തക കണി കാണാന്‍ എത്തിയിരുന്നു. വേളം പൊതുജന വായനശാലയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് പസ്തക കൈനീട്ടം നല്‍കി ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി കെ ബൈജു, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ബിജു കണ്ടക്കൈ, കെ പി കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സി സി രാമചന്ദ്രന്‍ അധ്യക്ഷനായി. കെ കെ പ്രഭീഷിന്റെ കവിതകളെ പരിചയപ്പെടുത്തി കൊണ്ട് രാധാകൃഷ്ണന്‍ മാണിക്കോത്ത് സംസാരിച്ചു. തുടര്‍ന്ന് യുവ സംഗമവും നടന്നു.
യു ജനാര്‍ദ്ദനന്‍ സ്വാഗതതവും പി പി ജനീഷ് നന്ദിയും പറഞ്ഞു. ചെക്കികുളം കൃഷ്ണപിള്ള സ്മാരക ലൈബ്രറിയില്‍ പി കെ ബൈജു, കെ പത്മനാഭന്‍, കെ സുകുമാരന്‍, കെ കെ ലക്ഷ്മണന്‍, പി പ്രശാന്തന്‍, സി മുരളീധരന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it