kasaragod local

പുസ്തക കലവറ തേടി കുട്ടികള്‍ ജില്ലാ ലൈബ്രറിയില്‍

കാസര്‍കോട്: വായിച്ചു വളരുന്നതിനും വായിച്ചു വിളയുന്നതിനും പുസ്തക കലവറ തേടി കുട്ടികള്‍ ജില്ലാ ലൈബ്രറിയില്‍. വായനാവാരാചരണത്തിന്റെ ഭാഗമായി അടുക്കത്ത്ബയല്‍ ഗവ. യുപി സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി പ്രവര്‍ത്തകരും അധ്യാപകരുമാണ് പുലിക്കുന്നിലെ ജില്ലാ ലൈബ്രറി  സന്ദര്‍ശിച്ചത്. പാഠ പുസ്തകങ്ങള്‍ക്കപ്പുറം കുട്ടികള്‍ക്ക് അറിവിന്റെ വാതായനം തുറന്നുകൊടുക്കുന്നതിനും അധികം പഠനത്തിനു വഴി തെളിയിക്കുന്നതിനുമാണ് 80 കുട്ടികള്‍ ലൈബ്രറി സന്ദര്‍ശിച്ചത്.
ഓരോ കുട്ടിയും നൂറുകണക്കിന് പുസ്തകങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചു. രാഷ്ട്രകവി ഗോവിന്ദ പൈ, മഹാകവി കുട്ടമത്ത്, പി കുഞ്ഞിരാമന്‍ നായര്‍, ടി  ഉബൈദ്, ഷേണി ഗോപാലകൃഷ്ണ ഭട്ട് തുടങ്ങിയവരുടെ സാഹിത്യ കൃതികളെ കുറിച്ച് കുട്ടികള്‍ അടുത്തറിഞ്ഞു. ലൈബ്രറിയുടെ പ്രവത്തന രീതികള്‍, ലൈബ്രറേറിയന്‍മാരായ ബി പ്രശാന്തി, കെ സജനി എന്നിവര്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തു. ലൈബ്രറിയിലെ സ്ഥിരം വായനക്കാരായ കെ പ്രിയങ്ക, പെരുമ്പള രജീന്ദ്രബാബു എന്നിവരുമായി കുട്ടികള്‍ മുഖാമുഖം നടത്തി. വിദ്യാരംഗം കണ്‍വീനര്‍ എം സീമ, അശോകന്‍ കുണിയേരി, ബി ലിലാവതി, ഭാരതി, പി ജിതേഷ് ഉഷാകുമാരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it