പുഷ്കാസ് പുരസ്കാരം: മെസ്സിയും ടെവസുമടക്കം 10 പേര് ലിസ്റ്റില്‍
BY Sumeera SMR8 Nov 2015 2:45 AM GMT
Sumeera SMR8 Nov 2015 2:45 AM GMT
ലണ്ടന്‍: ഈ വര്‍ഷത്തെ മികച്ച ഗോളിനുള്ള ഫിഫയുടെ ഫെ റങ്ക് പുഷ്കസ് അവാര്‍ഡിന് അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി, നാട്ടുകാരനായ കാര്‍ലോസ് ടെവസ് എന്നിവരടക്കം 10 താരങ്ങള്‍ സാധ്യതാ ലിസ്റ്റില്‍ ഇടംപിടിച്ചു. എന്നാല്‍ നിലവിലെ ലോക ഫുട്ബോളറായ പോര്‍ച്ചുഗലിന്റെ സ്റ്റാര്‍ സ്ട്രൈക്കര്‍ ക്രിസ്റ്റിയാ നോ റൊണാള്‍ഡോ പട്ടികയിലില്ല.
കിങ്സ് കപ്പില്‍ (കോപ ഡെല്‍ റേ) മെയ് 30ന് അത്ലറ്റിക് ബില്‍ബാവോയ്ക്കെതിരേ ബാഴ്സലോണയ്ക്കുവേണ്ടി നേടിയ ഗോളാണ് മെസ്സിയെ ലിസ്റ്റിലെത്തിച്ചത്. ഗ്രൗണ്ടിന്റെ ഏകദേശം മധ്യത്തില്‍ വച്ച് പന്തുമായി കുതിച്ച മെസ്സി നാലു ബില്‍ബാവോ ഡിഫന്‍ഡര്‍മാരെ വെട്ടിയൊഴിഞ്ഞ് നിറയൊഴിക്കുകയായിരുന്നു.
എന്നാല്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ ഒമ്പതിന് ഇറ്റാലിയ ന് ലീഗില്‍ യുവന്റസിനായി പാര്മയ്ക്കെതിരേയായിരുന്നു ടെവസിന്റെ സൂപ്പര്‍ ഗോള്‍. സ്വന്തം ഹാഫില്‍ നിന്ന് പന്തുമായി മുന്നേറിയ ടെവസ് എതിര് ടീം ഡിഫന്‍ഡര്‍മാരെയും ഗോളിയെയും കബളിപ്പിച്ചാണ് ഗോള്‍ നേടിയത്.
എസി മിലാന്റെ ഫ്രഞ്ച് താരം ഫിലിപ്പെ മെക്സസ്, ജര്‍മ ന് ടീം പെഡര്ബോണ് താരം മാര്‍സെല്‍ ഡ്യെങ്, ഹെറഡിയാനോ ടീമിന്റെ താരമായ എസ്തെബാന് റമിരെസ്, അത്ല റ്റികോ ഗോയുടെ വെന്‍ഡല്‍ ലിറ, എഎസ് റോമയുടെ അലെസാന്‍ഡ്രോ ഫ്ളോറെന് സി, റയല്‍ സോസിഡാഡിന്റെ ഗോണ്‍സാലോ കാസ്ട്രോ, ഫഌറ്റ്വുഡ് ടൗണിന്റെ ഡേവിഡ് ബാള്‍ എന്നിവരാണ് പട്ടികയിലുള്ള മറ്റു കളിക്കാര്‍.
ഈ വര്‍ഷം നടന്ന വനിതാ ലോകകപ്പില്‍ ചാംപ്യന്മാരായ അമേരിക്കന്‍ ടീമിലുണ്ടായിരുന്ന കാര്‍ലി ലോയ്ഡാണ് പട്ടികയിലെ ഏക വനിതാ സാന്നിധ്യം.

Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT