palakkad local

പുഴ-തോടുകളില്‍ നിന്ന് ഇനിമുതല്‍ കുടിക്കാനല്ലാതെ വെള്ളമില്ല

ആലത്തൂര്‍: പുഴ, തോട്  തുടങ്ങിയ പൊതു ജലസ്രോതസുകളില്‍ നിന്ന് കുടിവെള്ളാവശ്യങ്ങങ്ങള്‍ക്കൊഴികെ മോട്ടോര്‍ പമ്പുപയോഗിച്ച് വെള്ളം എടുക്കുക്കുന്ന നടപടി ഇടവപ്പാതി തുടങ്ങുന്നതു വരെയെങ്കിലും നിര്‍ത്തി വയ്ക്കുന്നതിന് നിര്‍ദ്ദേശം നല്‍കാന്‍ താലൂക്ക്  വികസന സമിതി യോഗം തീരുമാനിച്ചു. ഇത്തരം പ്രവൃത്തികളിലേര്‍പ്പെട്ടിരിക്കുന്നവരുടെ വൈദ്യുതി കണക്്ഷനുകള്‍ വിച്ഛേദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് കെഎസ്ഇബി അധികൃതര്‍ക്ക് നിര്‍ദ്ദേശവും നല്‍കി.
മുന്‍ വര്‍ഷങ്ങളില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ളതും ഗ്രാമപഞ്ചായത്തുകളുടെ നിയന്ത്രണത്തിലുള്ളതുമായ വാട്ടര്‍ കിയോസ്‌ക്കുകള്‍ കുടിവെള്ള പ്രശ്‌നപരിഹാരത്തിനായി പ്രയോജനപ്പെടുത്തും. ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കാതെ ഇടയ്ക്കിടെ വൈദ്യുതി വിച്ഛേദിക്കുന്ന നടപടി പൊതുജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായും യോഗത്തി ല്‍ പരാതി ഉയര്‍ന്നു. കിഴക്കഞ്ചേരി, മംഗലംഡാം, കോട്ടേക്കുളം പ്രദേശങ്ങളില്‍ ജനങ്ങളുടെ സൈ്വര്യ ജീവിതത്തെ ബുദ്ധിമുട്ടിലാക്കുന്ന വന്യമൃഗങ്ങളുടെ ശല്യം ഇല്ലാതാക്കാനും ജനങ്ങളുടെ ഭയപ്പാട് അകറ്റുന്നതിനാവശ്യമായ നടപടികള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വനം വകുപ്പ് നടപ്പിലാക്കുക, കിഴക്കഞ്ചേരി പഞ്ചായത്തിലെ ചീരക്കുഴിയില്‍ അപകടാവസ്ഥയില്‍ ഉണങ്ങി നില്‍ക്കുന്ന മരം മുറിച്ചു മാറ്റുക, വടക്കഞ്ചേരി ടൗണിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് നിശ്ചയിക്കപ്പെട്ട വണ്‍വേ സംവിധാനം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക, വടക്കഞ്ചേരി വഴി തൃശൂരിലേക്ക് പോകുന്ന സ്വകാര്യ ബസുകള്‍ ചെറുപുഷ്പം വഴി ദേശീയപാത സര്‍വീസ് റോഡ് വഴി ബസ് സ്റ്റാന്റില്‍ കയ റുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാനും തീരുമാനമായി.
മാവേലി സ്‌റ്റോറുകള്‍ വഴി സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്ന അരി, വെളിച്ചെണ്ണ, പഞ്ചസാര തുടങ്ങിയവ മുഴുവന്‍ ഉപഭോക്താക്കള്‍ക്കും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു.
മലമലമൊക്കില്‍ പൈപ്പ് പൊട്ടി കുടി വെള്ളം പാഴാകുന്നത് നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കുക, വാളയാര്‍ വടക്കഞ്ചേരി ദേശീയപാതയില്‍ 22 ഇടങ്ങളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുക, പുതുക്കോട് പഞ്ചായത്തിലെ മണപ്പാടം പാടൂര്‍, മണപ്പാടം മഞ്ഞപ്ര റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുക എന്നീ ആവശ്യങ്ങളും ചര്‍ച്ച ചെയ്തു.
ആലത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി ജി ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. പുതുക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി എ ഇസ്മായില്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ എ ടി ഔസേപ്പ്, മീനാ കുമാരി, ലീല മാധവന്‍, തഹസില്‍ദാര്‍ (എല്‍ആര്‍) സുനില്‍ മാത്യു. ഡെപ്യൂട്ടി തഹസില്‍ദാര്‍ പി ജനാര്‍ദ്ദനന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it