പുഴുവരിച്ച ശരീരവുമായി വീട്ടില്‍ കിടന്ന വൃദ്ധയെ ആശുപത്രിയിലാക്കി
BY Sumeera SMR27 Oct 2015 4:08 AM GMT
Sumeera SMR27 Oct 2015 4:08 AM GMT
നെടുമങ്ങാട്: തകര്‍ന്നു വീഴാറായ ഒറ്റമുറി വീട്ടില്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തിയ വൃദ്ധയെ നാട്ടുകാരും സാമൂഹ്യപ്രവര്‍ത്തകരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു.
ആനാട് താന്നിമൂട് പച്ചക്കാട് തടത്തരികത്ത് വീട്ടില്‍ സുശീല (76) യെ ആണ് പോലിസിന്റെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചത്. പഞ്ചായത്തിന്റെ പാലിയേറ്റീവ് കെയര്‍ പദ്ധതിയുടെ സഹായത്താലാണ് രോഗിയായ സുശീലയെ ചികില്സിക്കുന്നത്. ആഴ്ചയിലൊരിക്കലാണ് പാലിയേറ്റീവ് കെയര്‍ സംഘമെത്തി ഇവരെ പരിചരിക്കുന്നത്. കഴിഞ്ഞദിവസം ചികില്‍സയ്ക്കെത്തിയപ്പോള്‍ ശരീരത്തിന്റെ പുറകുവശം മുഴുവന്‍ അഴുകി പുഴുവരിച്ച നിലയിലായിരുന്നു. കഴിഞ്ഞയാഴ്ച പാലിയേറ്റീവ് സംഘം പരിശോധിച്ച് പോയ ശേഷം സുശീലയെ കിടക്കയില്‍ നിന്നും എഴുന്നേല്‍പ്പിക്കുകയോ മരുന്നോ ആഹാരമോ നല്‍കിയിരുന്നില്ല.
അവശയായ സുശീലയെ നെടുമങ്ങാട് പോലിസിന്റെ സഹായത്താല്‍ ആനാട് രാജീവ് ഗാന്ധി കള്‍ച്ചറല്‍ അസോസിയേഷന് പ്രസിഡന്റ് ആനാട് സുരേഷിന്റെ നേതൃത്വത്തില്‍ എത്തിയ സംഘം ആംബുലന്‍സില്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.
മൂന്നു മക്കളുടെ അമ്മയായ സുശീല മകനോടോപ്പമാണ് താമസിക്കുന്നത്.കുളപ്പടയില്‍ താമസിക്കുന്ന മകളെ വിളിച്ചു വരുത്തിയാണ് സുശീലയെ ആശുപത്രിയിലെത്തിച്ചത്.

Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT