thrissur local

പുഴയ്ക്കലിലെ ഗതാഗതുക്കുരുക്കിന് ശാപമോക്ഷമായില്ല

തൃശൂര്‍: പുഴയ്ക്കലിലെ ഗതാഗത കുരുക്കിന് ശാപമോക്ഷമായില്ല. പാലം പണിതീരും വരെ ഗതാഗത തടസ്സം തുടരുമോ എന്ന ആശങ്കയിലാണ് യാത്രക്കാ ര്‍. തൃശൂര്‍-കുന്നംകുളം റോഡില്‍ ശോഭാസിറ്റിക്ക് മുമ്പിലെ ഗതാഗതക്കുരുക്കാണ് രൂക്ഷമാകുന്നത്. പാലം നിര്‍മിച്ച റോഡ് വീതി കൂട്ടിയാല്‍ മാത്രമെ മേഖലയിലെ ഗതാഗത കുരുക്കിന് പരിഹാരമാവുകയുള്ളു. എന്നാല്‍, മഴക്കാലം തുടങ്ങിയതോടെ പാലത്തിന്റെ നിര്‍മാണം മന്ദഗതിയിലായി. പുഴയ്ക്കല്‍  മുതുവറ ഭാഗത്തെ കുഴികളും തകര്‍ന്ന റോഡുമായിരുന്നു കാലങ്ങളായി ഇവിടെ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചിരുന്നത്. ഈ ഭാഗം മുഴുവനായി ടൈല്‍ വിരിച്ച് മികവുറ്റ റോഡുണ്ടാക്കിയിട്ടും ഗതാഗതകുരുക്ക് ഏറുകയാണ്. മേഖലയിലെ വടക്കുഭാഗത്തെ പാലത്തിലെ രണ്ടുവരി പാതയിലേക്ക് ഇരുവശത്തു നിന്നും നാലുവരി പാതയിലൂടെ വരുന്ന വാഹനങ്ങള്‍ പ്രവേശിക്കുമ്പോഴുള്ള പ്രശ്‌നമാണ് ഗതാഗത തടസം ഉണ്ടാകാന്‍ കാരണമാകുന്നത്.
തൃശൂര്‍ ഭാഗത്തുനിന്ന് ശോഭാസിറ്റിയിലേക്ക് വാഹനങ്ങള്‍ തിരിയുന്നതോടെ കുരുക്ക് രൂക്ഷമാകുന്നു. രണ്ടുവരി പാത നാലുവരി ആക്കാനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചിട്ടുണ്ട്. ഒന്നരവര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നാണ് കരാര്‍ വ്യവസ്ഥ. ഇവിടെയുള്ള രണ്ട് പാലങ്ങളില്‍ തെക്കുവശത്തുള്ള പാലത്തിനോട് ചേര്‍ന്ന് രണ്ടേകാല്‍ മീറ്റര്‍ വീതിയില്‍ ഫുട്പാത്ത് ബ്രിഡ്ജാണ് ആദ്യം നിര്‍മാണം ആരംഭിച്ചിട്ടുള്ളത്. ഫുട്പാത്ത് ബ്രിഡ്ജിനുള്ള 12 തൂണുകളുടെ പൈല്‍ഫൗണ്ടേഷന്‍ ജോലികളാണ് ഇപ്പോള്‍ തുടങ്ങിയിരിക്കുന്നത്. പാലം പണി തീരുന്നത് വരെ തൃശൂര്‍ ഭാഗത്ത് നിന്ന് ശോഭാ സിറ്റിയിലേക്ക് വരുന്ന വാഹനങ്ങള്‍ മുതുവറ ഭാഗത്ത് ‘യു ടേണ്‍’ എടുക്കുവാനുള്ള സംവിധാനമൊരുക്കിയാല്‍ ഇപ്പോഴത്തെ വാഹന കുരുക്കിന് താല്‍ക്കാലിക ആശ്വാസമാകുമെന്നാണ് യാത്രക്കാരുടെയും െ്രെഡവര്‍മാരുടെയും അഭിപ്രായം. പാലം പണി കഴിഞ്ഞാ ല്‍ ശോഭാസിറ്റിക്ക് മുമ്പില്‍ സിഗ്‌നല്‍ സംവിധാനം ഏര്‍പ്പെടുത്തുക കൂടി ചെയ്താല്‍ പുഴയ്ക്കല്‍ പാടത്തെ ട്രാഫിക് കുരുക്കിന് ആശ്വാസമാകും. അതുവരെ ഈ വാഹന തടസം ഒരു അഴിയാക്കുരുക്കായി തുടരുമോ എന്ന ആശങ്കയിലാണ് യാത്രക്കാര്‍.
Next Story

RELATED STORIES

Share it