kozhikode local

പുഴയോരങ്ങളില്‍ മാലിന്യങ്ങള്‍ തള്ളുന്നതു പതിവാകുന്നു

നാദാപുരം: ചെക്യാട് പഞ്ചായത്തിലെ പാറക്കടവ്, ഉമ്മത്തൂര്‍ മേഖലയിലെ പുഴയോരങ്ങളില്‍ മാലിന്യങ്ങള്‍ തള്ളുന്നത് പതിവാകുന്നു. ടൗണികളിലും മറ്റും മാലിന്യങ്ങള്‍ നിക്ഷേപിക്കാനൊരുക്കിയ കുഴികള്‍ നിറയുന്നതോടെ ഇവ മാറ്റി കുഴിയെടുക്കാനായി ഈ മാലിന്യക്കൂമ്പാരങ്ങള്‍ പുഴയോരത്ത് നിക്ഷേപിക്കുന്നതായാണ് പരാതി.
കഴിഞ്ഞ ദിവസം കോഴിക്കോട്- കണ്ണൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന മുണ്ടത്തോട് പാലത്തിന് സമീപത്തെ പുഴയോരത്ത് സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തി ഭൂമി കൈയ്യേറിയെന്ന് പരാതിയുയര്‍ന്ന സ്ഥലത്ത് സമീപ പ്രദേശത്തെ മാലിന്യ കൂമ്പാരങ്ങളില്‍ നിന്നും പാഴ്‌വസ്തുക്കളും പ്ലാസ്റ്റിക് മാലിന്യങ്ങളും ടിപ്പര്‍ ലോറിയില്‍ എത്തിച്ച് നികത്തിയത് പുഴയ്ക്കും പരിസരവാസികള്‍ക്കും ദുരിതമായിരിക്കുകയാണ്. മണ്ണിനടിയില്‍ പ്ലാസ്റ്റിക്കും ഭക്ഷണാവശിഷ്ടങ്ങളുമാണ്. പുഴയില്‍ വെള്ളം ഉയരുന്നതോടെ പൂര്‍ണമായും ഇത് വെള്ളത്തിനോട് ചേര്‍ന്ന് വെള്ളം മലിനമാകുന്ന അവസ്ഥയിലാണ്.
ഇതിന് പിന്നാലെ ഉമ്മത്തൂര്‍ പുഴയോരത്തും ഇതേ രീതിയില്‍ മാലിന്യ കൂമ്പാരങ്ങളില്‍ നിന്ന് കോരിയെടുത്ത മണ്ണും അവശിഷ്ടങ്ങളും തള്ളിയതിന് പിന്നാലെ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് നേരിടാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍.
Next Story

RELATED STORIES

Share it