kannur local

പുഴയോരം ഇടിഞ്ഞു; റോഡ് അപകടാവസ്ഥയില്‍



കൂത്തുപറമ്പ്: ആയിത്തറയില്‍ പുഴയുടെ കരയിടിഞ്ഞ് റോഡ് അപകടാവസ്ഥയില്‍. വാഹനയാത്രക്കാരും കാല്‍നടയാത്രക്കാരും ഭീതിയിലാണ്. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെ തുടര്‍ന്ന് മിന്നി പീടികയ്ക്ക് സമീപത്തെ കലിക്കോട് റോഡാണ് അപകടാവസ്ഥയിലായത്. മിന്നി പീടികയില്‍നിന്ന് ചിറ്റാരിപ്പറമ്പ് , മുടപ്പത്തൂര്‍ ഭാഗത്തേക്ക് പുഴക്കരയിലൂടെ പോവുന്ന റോഡാണിത്. അഞ്ഞൂറു മീറ്ററോളം നീളത്തില്‍ റോഡരികിലെ മണ്ണ് പുഴയിലേക്ക് ഒഴുകി. ഇതുകാരണം ഇത് വഴിയുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടിരിക്കുയാണ്. അറുപതോളം വീട്ടുകാരാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. വിവരമറിഞ്ഞ് മാങ്ങാട്ടിടം പഞ്ചായത്ത് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it