malappuram local

പുഴയില്‍ മനുഷ്യതടയണ തീര്‍ത്ത് പ്രതിഷേധം

തിരൂരങ്ങാടി: ന്യൂകട്ട് പാറയില്‍ ഭാഗത്ത് അടിയന്തരമായി താല്‍ക്കാലിക തടയണ നിര്‍മിക്കണമെന്നാവശ്യപ്പെട്ട് നന്നമ്പ്ര പഞ്ചായത്ത് മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുഴയില്‍ മനുഷ്യത്തടയണ തീര്‍ത്തു പ്രതിഷേധിച്ചു. പ്രളയത്തിനു ശേഷം കടുത്ത ജലക്ഷാമത്തിലേയ്്ക്കു നീങ്ങുന്ന നാടിനെ രക്ഷിക്കുന്നതിന് പാറയില്‍ ഭാഗത്ത് യുദ്ധകലാടിസ്ഥാനത്തില്‍ തടയണ നിര്‍മിക്കുക, ചീര്‍പ്പിങ്ങല്‍ ലോക്ക് അടയ്ക്കുക, മണ്ണട്ടംപാറ ഷട്ടര്‍ പുനര്‍ നിര്‍മിക്കുക ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
സമരം നടക്കുന്ന സമയത്ത് കടലില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പാറയില്‍ ഭാഗത്തുകൂടെ ഉപ്പ് വെള്ളം തോടുകളിലും പുഴകളിലേയ്്്ക്കും പ്രവേശിക്കുന്നുണ്ടായിരുന്നു. ഇത് തടയുന്നതിന് തടയണ ആവശ്യമാണെന്നും ഇല്ലെങ്കില്‍ പ്രദേശത്തെ കിണറുകളിലും വയലുകളിലും ഇപ്പോഴുള്ള വെള്ളം കൂടി ഉപയോഗിക്കാന്‍ കഴിയാത്ത വിധത്തില്‍ ഉപ്പ് വെള്ളമാകുമെന്നും സമരം അഭിപ്രായപ്പെട്ടു. രാവിലെ പത്തോടെ തുടങ്ങിയ മനുഷ്യത്തടയണ തീര്‍ക്കല്‍ പതിനൊന്നരയോടെ സമാപിച്ചു. തടയാന്‍ നിര്‍മിക്കാറുള്ള ഭാഗത്ത് വെള്ളത്തിലിറങ്ങി തടയണ തീരത്തായിരുന്നു സമരം. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കെ കെ റസാഖ് ഹാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം യൂത്ത്ലീഗ് പ്രസിഡന്റ് യു എ റസാഖ് അധ്യക്ഷത വഹിച്ചു.
നന്നമ്പ്ര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പനയത്തില്‍ മുസ്തഫ, സി ടി അബ്ദുല്‍ നാസര്‍, പച്ചായി ബാവ, എം സി കുഞ്ഞുട്ടി, ജാഫര്‍ പനയത്തില്‍, ഷമീര്‍ പൊറ്റാണിക്കല്‍, അബ്ബാസ് പനയത്തില്‍, ഊര്‍പ്പായി മുസ്തഫ, സി ബാപ്പുട്ടി, നടുത്തൊടി മുസ്തഫ, കെ കെ സാദിഖ്, കെ മൊഹ്യുദ്ദീന്‍, ഷിഹാബ് കോഴിശ്ശേരി, ഇ റിയാസ്, ഇ കെ സല്‍മാന്‍, അസീസ് കുളത്ത്, എ കെ മരക്കാരുട്ടി, മാലിക്ക് ചെമ്മാട്, കെ ഇസ്ഹാഖ്, സി അബൂബക്കര്‍, വി കെ ഷാഹുല്‍ ഹമീദ്, നരിമടക്കല്‍ നൗഷാദ്, ഉസ്മാന്‍ വെള്ളിയാമ്പുറം, സലീം പൂഴിക്കല്‍, സാദിഖ് കടുവള്ളൂര്‍, ഇഖ്ബാല്‍, പറമ്പില്‍ മുഹമ്മദലി, പിടിഎം കുട്ടി, പി മുഹമ്മദലി, ഊര്‍പ്പായി സൈതലവി, ഫവാസ് പനയത്തില്‍, പി വി ഹനീഫ, ടി റാഷിദ്, ഷാക്കിര്‍ ചെറുമുക്ക്, ഫഹദ് അമരേരി, വി കെ ഉസ്യാറലി സംസാരിച്ചു.

Next Story

RELATED STORIES

Share it