Flash News

പുഴയില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പുഴയില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ഥി മുങ്ങി മരിച്ചു
X


അത്തോളി :  പുഴയില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ഥി മുങ്ങി മരിച്ചു. കൊങ്ങന്നൂര്‍ പുളിശ്ശേരിക്കണ്ടി നാസറിന്റെ മകന്‍ ഷിഫാന്‍ (13) ആണ് ഉച്ചയോടെ പുതിയോട്ടില്‍ക്കടവ് പുഴയില്‍ മുങ്ങി മരിച്ചത്. ഉമ്മയുടെ സഹോദരിയുടെ വീട്ടില്‍ വിരുന്നു വന്നതായിരുന്നു. കൂട്ടുകാരൊടൊപ്പം കുളിക്കുന്നതിനിടെ ഷിഫാനെ കാണാതാവുകയായിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്. അത്തോളി ഹൈസ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഉമ്മ ഷഹര്‍ ബാനു. സഹോദരങ്ങള്‍: ഷെറിന്‍, ഷെദ. സംസ്‌കാരം ബുധനാഴ്ച
Next Story

RELATED STORIES

Share it