palakkad local

പുഴപ്പാലം തടയണയില്‍ കുടിവെള്ളം മലിനമായ സംഭവം: ജീവനക്കാരുടെ വീഴ്ചയെന്ന് നഗരസഭാ കൗണ്‍സില്‍

ചിറ്റൂര്‍: പുഴവെള്ള സംരക്ഷിക്കുന്നതിനായാണ് എട്ടു ലക്ഷം രൂപ ചിലവിട്ട് പുഴപാലം തടയണയ്ക്ക് മുകളിലുള്ള പുഴ വൃത്തിയാക്കിയത്, എന്നിട്ടുപോലും വെള്ളം മലിന്യപ്പെടുത്തി ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ചത് ജീവനക്കാരുടെ വീഴ്ച്ചയാണെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് എ കണ്ണന്‍കുട്ടി പറഞ്ഞു. ബുധനാഴ്ച്ച ചേര്‍ന്ന ചിറ്റൂര്‍ തത്തമംഗലം നഗരസഭ കൗണ്‍സില്‍ യോഗത്തിലാണ് ജീവനകാര്‍ക്കെതിരേ വിമര്‍ശനമുയര്‍ന്നത്.
പുഴയില്‍ നിന്നും വാരിയെടുത്ത കുളവാഴ, ചളി, ചണ്ടി എന്നിവ  ഇരുകരകളിലുമായി നിക്ഷേപിച്ചത് മഴയത്ത് ചീഞ്ഞളിഞ്ഞു പുഴയിലേക്കു തന്നെ ഒഴുകിയതാണ് കുടിവെള്ളത്തിനായി സംഭരിച്ച വെള്ള മലിനപ്പെടാന്‍ ഇടയാക്കിയത്. ഇതിന് മേല്‍നോട്ടം വഹിക്കേണ്ട നഗരസഭാ ജീവനക്കാരുടെ ശ്രദ്ധ കുറവാണ് വെള്ളമില്ലാതെ പ്രദേശത്തെ ഹോട്ടലുകള്‍ പോലും അടച്ചിടേണ്ട സ്ഥിതിയിലേക്ക് എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. നഗരസഭ വികസന കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ കെ സി പ്രീതും ആരോപണം ശരിവെച്ചു.
നഗരസഭ ആദ്യമായി നടപ്പിലാക്കിയതിനാല്‍ അനുഭവസമ്പത്തിന്റെ കുറവ് മൂലം പറ്റിയ താണെന്നും ചെയര്‍മാന്‍ പറഞ്ഞു. തത്തമംഗലത്തെ രൂക്ഷമായ ഗതാഗത കുരുക്കിനു പരിഹാരം കാണുന്നതിനു ബൈപാസ് യാഥാര്‍ത്ഥ്യമാക്കണമെന്നു കെ എ ഷീബ പറഞ്ഞു. നരസഭയുടെ പ്രധാന സ്ഥലങ്ങളില്‍ സ്ത്രികളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി  നീരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണമെന്നും പ്ലാസറ്റിക്ക് വില്‍പനയും ഉപഭോഗവും കുറയ്ക്കുന്നതിനായി കുടുംബശ്രീ മുഖേന തുണി സഞ്ചി നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കാനുള്ള നടപടിയുണ്ടാവണമെന്ന് എം ശിവകുമാര്‍ ആവശ്യപ്പെട്ടു.
അപകടം പതിവാകുന്ന ചിറ്റൂര്‍ കോളേജിനു സമീപത്ത് യാതൊരു സുരക്ഷയും ഇല്ലാത്ത സ്ഥിതിയാണ് സൈന്‍ ബോര്‍ഡും, സിഗ്‌നലും  സ്ഥാപിക്കണമെന്നും നഗരസഭയിലെ പല ഭാഗങ്ങളിലും യഥാസമയം മാലിന്യശേഖരിക്കുന്നിലെന്നും എം സ്വാമിനാഥന്‍ പറഞ്ഞു.
പുഴപ്പാലത്തെ ശാന്തി ആശുപത്രിക്കു സമീപം മാലിന്യ നിക്ഷേപ കേന്ദ്രമാവുന്നതായും പ്ലാസ്റ്റിക്കിന് നിരോധനമേര്‍പ്പെടുത്തിയ നഗരസഭയി ല്‍ രൂപമാറ്റം വരുത്തി കടകളില്‍ വില്‍പന നടത്താന്‍ ഉ ദ്യോഗസ്ഥര്‍ തന്നെ സൗകര്യം ഏര്‍പ്പെടുത്തി കൊടുക്കുന്നതായും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. പോസ്റ്റ് ഓഫിസിനു സമീപത്തെ ഹൈമാസ് ലൈറ്റ് ഉള്‍പ്പെടെയുള്ള പല ഭാഗങ്ങളിലേയും തെരുവുവിളക്കുകള്‍ രാത്രി സമയങ്ങളില്‍ കത്തുന്നിലെങ്കിലും പകല്‍ സമയത്ത് കത്തുന്നിലെന്നും മുകേഷ് പറഞ്ഞു.
നഗരസഭയ്ക്ക് കീഴിലുള്ള പുഴപ്പാലം വാതകശ്മശാനത്തില്‍ മൃതദേഹം സംസ്‌ക്കരിക്കുന്നതിന് ഈടാക്കുന്ന തുക 2500 രൂപയായി കുറയ്ക്കണമെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ശക്തമായി  ആവശ്യപ്പെട്ടെങ്കിലും ചെയര്‍മാന്‍ ഇതിനു തയാറായില്ല. ചെയര്‍മാന്‍ കെ മധുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കൗണ്‍സിലര്‍മാരായ കവിത, മണികണ്ീന്‍, രാജ, ടി എസ് തിരുവെങ്കിടം സംസാരിച്ചു.
Next Story

RELATED STORIES

Share it