kannur local

പുഴകള്‍ വറ്റി; ജലക്ഷാമത്തില്‍ വലഞ്ഞ് ജനം

ഉരുവച്ചാല്‍: ജലക്ഷമാമത്തില്‍ നാട് വലയുന്നു. വീടുകളിലെ കിണറ്റില്‍ വെള്ളം കിട്ടാതായതോടെ അലക്കാനും കുളിക്കാനും നാട്ടുകാര്‍ മണക്കായി പുഴയെയായിരുന്നു ആശ്രയിച്ചിരുന്നത്. എന്നാല്‍ കനത്ത വേനല്‍ച്ചുടില്‍ പുഴയിലെ വെള്ളം തീര്‍ത്തും വറ്റിവരണ്ടിരിക്കുകയാണ്.ഇതോടെ കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുകയാണ്.
പാറെക്കാട്, മണക്കായി, കൂളിക്കടവ് എന്നിവിടങ്ങളില്‍ വീടുകളിലെ കിണറ്റില്‍ വെള്ളം നേരത്തെ വറ്റയിരുന്നു. —വെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് ചില വീട്ടുകാര്‍ വെള്ളം ലഭിക്കുന്ന ബന്ധുവീട്ടിലെക്ക് താമസം മാറ്റാനുള്ള ഒരുക്കത്തിലാണുള്ളത്. വേനല്‍ കനത്തതോടെ ഉരുവച്ചാല്‍, പഴശി, ഇടപ്പഴശ്ശി, ശിവപുരം, മാലൂര്‍, —കയനി, —നീര്‍വേലി. തുടങ്ങിയ സ്ഥലങ്ങളിലും ജലക്ഷാമം രൂക്ഷമായി. —മെരുവമ്പയി പുഴയിലും നീരൊഴുക്ക് കുറഞ്ഞതോടെ പ്രദേശവാസികള്‍ ദുരിതത്തിലായിരിക്കുകയാണ്.
നീര്‍വേലി, —മെരുവമ്പയി പ്രദേശത്തെ വീട്ടുകിണറിലെ വെള്ളം വറ്റിയ ശേഷം മെരുവമ്പയി പുഴയില്‍ നിന്നാണ് ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള വെള്ളം ശേഖരിച്ചിരുന്നത്. കത്തുന്ന വേനലില്‍ പുഴയിലെ നീരൊഴുക്ക് കുറഞ്ഞിരിക്കുകയാണ്. കൃഷിക്കാവശ്യമായ വെള്ളവും ലഭിക്കുന്നില്ല.
ഇതുകാരണം കൃഷിത്തോട്ടങ്ങളും കരിഞ്ഞു ണങ്ങി. വെള്ളം കിട്ടാക്കനി ആയതോടെ ഭക്ഷണം കഴിക്കുന്നതിന് ഡിസ്‌പോസിബിള്‍ പ്ലേറ്റുകളാണ് വീട്ടുകാര്‍ ഉപയോഗിക്കുന്നത്. ഇതാവുമ്പോള്‍ കഴുകാതെ നശിപ്പിച്ചാല്‍ മതിയെന്ന ന്യായീകരണമാണ് പലര്‍ക്കും.—
Next Story

RELATED STORIES

Share it