kannur local

പുഴകളില്‍ നീരൊഴുക്ക് കുറഞ്ഞു; മട്ടന്നൂര്‍ മേഖലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം

ഉരുവച്ചാല്‍: ജില്ലയില്‍ ചൂടിന്റെ കാഠിന്യം ശക്തിപ്രാപിച്ചതോടെ ഉരുവച്ചാല്‍, മട്ടനൂര്‍ മേഖലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാവുന്നു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തില്‍ 34 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ഇത്തവണ മാര്‍ച്ച് ആദ്യവാരം തന്നെ 39 ഡിഗ്രിക്കു മേല്‍ ചൂട് ഉയര്‍ന്നതോടെ മിക്ക മേഖലയിലെയും ചെറു പുഴകളില്‍ നീരൊഴുക്ക് ഗണ്യമായി കുറഞ്ഞു.
മണ്ണൂര്‍, അഞ്ചരക്കണ്ടി, മെരുവമ്പായി തുടങ്ങിയ പുഴകളില്‍ നീരൊഴുക്ക് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനത്തിലധികം കുറഞ്ഞിട്ടുണ്ട്.
ഇതിനു പുറമെ നാട്ടിന്‍ പുറങ്ങളിലെ കിണറുകളും വറ്റിത്തുടങ്ങിയിട്ടുണ്ട്. പലയിടത്തിലും ജല അതോററ്റിയുടെ പൈപ്പ് ലൈനുണ്ടെങ്കിലും ആഴ്ചയില്‍ ഒന്നോ, രണ്ടോ തവണ മാത്രമാണ് വെള്ളം ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷക്കാലം ലഭിക്കേണ്ട തുലാവര്‍ഷം ചതിച്ചതാണ് പലയിടങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാവാന്‍ കാരണം. ഏപ്രില്‍, മെയ് മാസത്തോടെ ചൂടിന്റെ ശക്തി ഇനിയും കുടിയാല്‍ ടാങ്കര്‍ വെള്ളത്തെ ആശ്രയിക്കെണ്ടി വരും.
പല പഞ്ചായത്തുകകളും കുടിവെള്ളം ക്ഷാമം പരിഹരിക്കാല്‍ വര്‍ഷത്തില്‍ വലിയ ഒരു ശതമാനം ഫണ്ട് ചെല വാക്കുന്നുണ്ടെങ്കിലും ഇതിന്റെ പ്രയോജനം കാര്യമായി ലഭിക്കാറില്ലെന്നതാണു വസ്തുത.
Next Story

RELATED STORIES

Share it