Districts

പുളിങ്ങോത്ത് മുസ്‌ലിംലീഗ് പിന്തുണ എല്‍ഡിഎഫ് സ്വതന്ത്രയ്ക്ക്: കണ്ണൂരില്‍ പലയിടത്തും വിചിത്ര സഖ്യം; പുളിങ്ങോത്ത് സിപിഎം-ലീഗ് സൗഹൃദം

ബഷീര്‍ പാമ്പുരുത്തി

കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കണ്ണൂരില്‍ പലയിടത്തും വിചിത്ര സഖ്യം രൂപപ്പെട്ടു. വിമതസ്ഥാനാര്‍ഥികള്‍ക്കും ഗ്രൂപ്പ് പോരിനുമപ്പുറമാണ് വിവിധ സ്ഥലങ്ങളില്‍ വ്യത്യസ്ത മുന്നണിയില്‍പ്പെട്ട പാര്‍ട്ടിക ള്‍ കൈകോര്‍ക്കുന്നത്. ചിലയിടത്ത് മുസ്‌ലിംലീഗും സിപിഎമ്മും തമ്മില്‍ പരസ്യബാന്ധവമെങ്കില്‍ ചിലയിടത്ത് കോലീബി കൂട്ടുകെട്ടെന്ന രഹസ്യബാന്ധവമാണുള്ളത്.
പാനൂരില്‍ സിപിഎം രണ്ടിടത്തും തലശ്ശേരിയിലെ പാലിശ്ശേരിയില്‍ യുഡിഎഫ് ഒരിടത്തും വോട്ട് ചെയ്യുന്നത് ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയമുഖമായ വെല്‍ഫെയര്‍ പാര്‍ട്ടിക്കാണ്. തലശ്ശേരി നഗരസഭ 49ാം വാര്‍ഡായ പാലിശ്ശേരിയില്‍ വെ ല്‍ഫെയര്‍ പാര്‍ട്ടിയുടെ ഗ്യാസ് സിലിണ്ടര്‍ അടയാളത്തില്‍ ജനവിധി തേടുന്ന മാജിദ അഷ്ഫാഖിനു വേണ്ടി ലീഗിന്റെയും കോ ണ്‍ഗ്രസ്സിന്റെയും പതാകകള്‍ കൊണ്ട് അലങ്കരിച്ച തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസും സജീവമാണ്.
അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും പേരുകേട്ട ജില്ലയില്‍ സിപിഎമ്മും മുസ്‌ലിംലീഗും എന്നും നേര്‍ക്കുനേര്‍ പോരാടുന്നവരാണെന്നാണു വിലയിരുത്തിയിരുന്നത്. എന്നാല്‍ മലയോരമേഖലയായ ചെറുപുഴ പഞ്ചായത്തിലെ പുളിങ്ങോത്ത് തികച്ചും വ്യത്യസ്തമാണു കാര്യങ്ങള്‍. പഞ്ചായത്തിലെ അ ഞ്ചാം വാര്‍ഡായ പുളിങ്ങോത്ത് എല്‍ഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ഥിയായ ജാന്‍സി ടീച്ചര്‍ക്ക് പരസ്യപിന്തുണയുമായി മുസ്‌ലിംലീഗ് ശാഖാ കമ്മിറ്റി ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് പിണറായി ഡിവിഷനില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയെയാണു പിന്തുണയ്ക്കുന്നതെന്നു വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത് അവിടെ യുഡിഎഫ് സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് മഹ്‌റൂഫ് പിണറായിയാണ്.
പരിയാരം, പട്ടുവം പഞ്ചായത്തുകളില്‍ സിപിഎമ്മിനെതിരേ കോലീബി സഖ്യമാണെന്നും ആക്ഷേപമുണ്ട്. പരിയാരത്ത് എട്ട് വാര്‍ഡിലും പട്ടുവത്ത് ഏഴിടത്തും ബിജെപിക്ക് സ്ഥാനാര്‍ഥികളില്ലാത്തത് യുഡിഎഫിനെ സഹായിക്കാനാണെന്നാണ് എല്‍ഡിഎഫ് ആരോപണം. യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ സെക്രട്ടറി രാജീവന്‍ കപ്പച്ചേരി ജനവിധി തേടുന്ന കൂത്താട് ബിജെപി വിട്ടുനില്‍ക്കുകയാണ്. ഇത്തരത്തില്‍ കണ്ണൂരില്‍ വിചിത്ര സഖ്യങ്ങള്‍ രൂപപ്പെട്ടത് തദ്ദേശ തിരഞ്ഞെടുപ്പില്‍ അടിയൊഴുക്കുകള്‍ക്കും ചിലര്‍ക്ക് ഭരണനഷ്ടത്തിനും കാരണമാവുമോയെന്നാണു കണ്ടറിയേണ്ടത്.
Next Story

RELATED STORIES

Share it