Pathanamthitta local

പുളിക്കീഴില്‍ 32 ഭവനങ്ങള്‍ നിര്‍മിക്കും



തിരുവല്ല: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ ഉള്‍പ്പെട്ട അഞ്ച് ഗ്രാമ പഞ്ചായത്തുകളിലായി ലൈഫ്മിഷന്‍ പദ്ധതിയില്‍ 5.36 കോടി രൂപാ ചെലവഴിച്ച് 32 ഭവനങ്ങളുടെ നിര്‍മ്മാണം  2018 മാര്‍ച്ച് 31 നകം പൂര്‍ത്തിയാക്കും. അടുക്കള, ഹാള്‍, ഒരു കിടപ്പുമുറി, ശുചി മുറി എന്നിവ ഉള്‍പ്പടെ 400 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടാണ് നിര്‍മ്മിക്കുക. ഇതിനായി ഗുണഭോക്താക്കള്‍ സ്വയം വീട് നിര്‍മ്മിക്കുക, ഏജന്‍സികളെ ഉപയോഗിച്ച് നിര്‍മ്മിക്കുക രീതികളാണ് അവലംബിച്ചിട്ടുള്ളത്. വിവിധ പദ്ധതികളില്‍ ആനുകൂല്യം കൈപ്പറ്റി സാങ്കേതിക കാരണങ്ങളാല്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പോയ ഗുണഭോക്താക്കള്‍ക്ക് ആനുപാതിക വര്‍ധനവ് നല്‍കി സ്വയം പൂര്‍ത്തീകരിക്കാനുള്ള അവസരം നല്‍കാനും യോഗത്തില്‍ തീരുമാനമായി. അവശര്‍, നിരാലംബര്‍, സ്ത്രീകള്‍ മാത്രമുള്ള കുടുംബങ്ങള്‍ തുടങ്ങി, തുക നല്‍കിയാലും വീട് നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത ഗുണഭോക്താക്കള്‍ക്ക് ബ്ലോക്ക് തലത്തില്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള നിര്‍മ്മാണ ഏജന്‍സികളെ കണ്ടെത്തി പണി പൂര്‍ത്തീകരിക്കുവാനും ആവശമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. വീടുകളുടെ പൂര്‍ത്തീകരണ ധനസഹായത്തിന് മുകളിലായി വരുന്ന തുക സുമനസുകളില്‍ നിന്ന് ശേഖരിക്കുന്നതിനായി ബ്ലോക്ക് തലത്തില്‍ ‘ഭവന നിധി’ എന്ന ഒരു ബാങ്ക് അക്കൗണ്ട് ആരംഭിക്കും. പദ്ധതിയുടെ ഗുണഭോക്താക്കളായി കണ്ടെത്തിയിട്ടുള്ളവര്‍ക്ക്  തൊഴിലുറപ്പ് പദ്ധതി, സ്വച്ഛ ഭാരത് മിഷന്‍ എന്നിവയുടെ ആനുകൂലം ലഭ്യമാക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചു. യോഗത്തില്‍ ബ്ലാക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന്‍ കുര്യന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സുമാ ചെറിയാന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സൂസമ്മ പൗലോസ്, ബിനില്‍കുമാര്‍, അനില്‍ മേരി ചെറിയാന്‍, ശോശാമ്മ മജു, കെ ജി പ്രസാദ്, എം ബി നൈനാന്‍, സതീഷ് ചാത്തങ്കരി, അംബികാ മോഹന്‍, പ്രസന്നകുമാരി, അനുരാധ സുരേഷ്, അന്നമ്മ വര്‍ഗീസ്, ബിഡിഒ എന്‍ ഹരിലാല്‍, ഹൗസിങ്് ഓഫിസര്‍ സന്ധ്യാദേവി സംബന്ധിച്ചു.
Next Story

RELATED STORIES

Share it