malappuram local

പുളിക്കല്‍ ഗ്രാമപ്പഞ്ചായത്തില്‍ ലീഗ് മെംബര്‍മാര്‍ രാജിഭീഷണി മുഴക്കി

പുളിക്കല്‍: പുളിക്കല്‍ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് കരാര്‍ ജീവനക്കാരെ മാറ്റുന്നതിനെ ചൊല്ലി  ലീഗില്‍ ഭിന്നത. ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍ രാജി ഭീഷണി മുഴക്കി രംഗത്ത് വന്നതോടെ ദിവസങ്ങളായി പാര്‍ട്ടിക്കുളളിലെ അകല്‍ച്ച പുറത്തുവന്നു.
ബോര്‍ഡ് യോഗത്തില്‍ അജണ്ട സ്ഥിരമായി മാറ്റുന്നുവെന്ന് ആരോപിച്ച് ഇടത് മെമ്പര്‍മാര്‍ മിനുട്‌സുമായി പുറത്തിറങ്ങിയതും നാടകീയ രംഗങ്ങള്‍ക്ക് വേദിയായി.  വര്‍ഷങ്ങളായി ഗ്രാമപഞ്ചായത്തിലുളള നാലു തൊഴിലുറപ്പ് കരാര്‍ ജീവനക്കാരെ മാറ്റുന്നതിനെ ചൊല്ലിയുളള തര്‍ക്കമാണ് ഇന്നലെ പുളിക്കല്‍ പഞ്ചായത്ത് ഭരണസമിതി യോഗത്തിലും, ലീഗ് പാര്‍ട്ടി ഓഫീസിലും വാക്കേറ്റവും ചോരിതിരിവുമുണ്ടാക്കിയത്. തൊഴിലുറുപ്പ് കരാര്‍ ജീവനക്കാരുടെ കരാര്‍ പുതുക്കുന്നതിനെ ചൊല്ലിയാണ് തര്‍ക്കം.
ജീവനക്കാരെ മാറ്റണമെന്നാണ് ഒരുവിഭാഗം ലീഗ് മെമ്പര്‍മാരുടെ ആവശ്യം. കഴിഞ്ഞ 18നും, 26നും ഭരണസമിതി യോഗത്തില്‍ അജണ്ടയില്‍ ഇവ ഉള്‍പ്പെട്ടിരുന്നെങ്കിലും പിന്നീട് മാറ്റുകയായിരുന്നു.ഇന്നലെ ബോര്‍ഡ് യോഗം ചേരുന്നതിന് മുമ്പാണ്  ഏഴ് ലീഗ് മെമ്പര്‍ ജീവനക്കാരനെ മാറ്റണമെന്ന് അറിയിച്ച് രംഗത്തെത്തിയത്. ഇതില്‍ രണ്ടുപേര്‍ രാജിമുഴക്കിയതോടെ നേതൃത്വവും വെട്ടിലായി.
ബോര്‍ഡ് യോഗവും അംഗങ്ങള്‍ ബഹിഷ്‌കരിച്ചു. പിന്നീട് ലീഗ് നേതൃത്വം ഇടപെട്ട് തല്‍ക്കാലം അജണ്ട ചര്‍ച്ചക്കെടുക്കേണ്ടെന്ന് അറിയിച്ചു.മുഖ്യ അജണ്ട പ്രസിഡണ്ട് മാറ്റിയതോടെ കോണ്‍ഗ്രസ്, സിപിഎം മെമ്പര്‍മാര്‍ ക്ഷുഭിതരായി. ഇതിനിടെയാണ് ഇടതു മെമ്പര്‍മാര്‍ മിനുട്‌സ് ബുക്ക് എടുത്ത് പുറത്തേക്ക് ഇറങ്ങിയത്.
പോലീസ് സഹായം തേടുമെന്നറിയിച്ചതോടെയാണ് ഇവര്‍ രേഖകള്‍ തിരിച്ചെത്തിച്ചത്. ബോര്‍ഡ് യോഗം പിന്നീട് മറ്റൊരു ദിവസത്തേക്ക് മാറ്റി. ഏറെക്കാലമായി ലീഗിനുളളില്‍ പുകയുന്ന പ്രശ്‌നങ്ങളാണ് ഇതോടെ മറനീക്കി പുറത്തുവന്നത്.
Next Story

RELATED STORIES

Share it