thrissur local

പുളിക്കകടവിലെ കമ്മ്യൂണിറ്റി ഹാള്‍ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്



മാള: ചാലക്കുടി പുഴയുടെ തീരത്ത് പുളിക്കകടവില്‍ അന്നമനട ഗ്രാമപഞ്ചായത്ത് നടത്തുന്ന കമ്യൂണിറ്റി ഹാളിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവക്കാന്‍ അഡീഷണല്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടിവ് എന്‍ജിനീയറുടെ ഉത്തരവ്.  പുഴയുടെ തീരത്ത് പാരിസ്ഥിതിക അനുമതി ഇല്ലാതെയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ സിപിഎം ലോക്കല്‍ കമ്മിറ്റി ഉന്നത ഉദ്യാഗസ്ഥര്‍ക്കും മന്ത്രി തലങ്ങളിലും പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം അന്വേഷണത്തിനെത്തിയ ഇറിഗേഷന്‍ എന്‍ജിനീയര്‍മാരുടെ സംഘം നല്‍കിയ റിപോര്‍ട്ടിലാണ് നടപടി. കൂടാതെ പുഴയോരം കയ്യേറി കരിങ്കല്‍ക്കെട്ടി നികത്തിയ ഇടം പൂര്‍ണമായും പഴയരീതിയിലാക്കണമെന്നും ഉത്തരവില്‍ പറയുന്നു കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയാണ് പുഴയോരം കൈയേറി കുട്ടികളുടെ പാര്‍ക്ക് നിര്‍മിച്ചത്.അന്ന് എല്‍ഡിഎഫായിരുന്നു ഭരണത്തിലുണ്ടായിരുന്നത്. ഇറിഗേഷന്‍ വകുപ്പിന്റെ ഉത്തരവ് യുഡിഎഫിനൊപ്പം എല്‍ഡിഎഫിനേയും പ്രതിക്കൂട്ടിലാക്കുന്നതാണ്. നിലവിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പരിസ്ഥിതി സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
Next Story

RELATED STORIES

Share it