Flash News

പുല്‍വാമയില്‍ സിആര്‍പിഎഫ് കേന്ദ്രത്തിന് നേരെ ആക്രമണം; നാല് ജവാന്‍മാര്‍ മരിച്ചു

പുല്‍വാമയില്‍ സിആര്‍പിഎഫ് കേന്ദ്രത്തിന് നേരെ ആക്രമണം; നാല് ജവാന്‍മാര്‍ മരിച്ചു
X
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സി.ആര്‍.പി.എഫ് കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ നാല് ജവാന്‍മാര്‍ മരിച്ചു. മൂന്ന് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. മൂന്ന് അക്രമികളെ സൈന്യം വധിച്ചതായും റിപ്പോര്‍ട്ടുണ്ട്.


പുല്‍വാമയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ലെത്‌പോറയില്‍ സിആര്‍പിഎഫിന്റെ 185-ാം ബറ്റാലിയന്‍ ക്യാംപിനുനേരെ പുലര്‍ച്ചെ രണ്ട് മണിയ്ക്കാണ് ആക്രമണം. ക്യാംപിനകത്തെ ഒരു കെട്ടിടത്തിലാണ് ഭീകരര്‍ ഒളിച്ചിരുന്നത്. ഗ്രനേഡ് എറിഞ്ഞ ശേഷം സൈനികര്‍ക്കുനേരെ അക്രമികള്‍ വെടിവയ്ക്കുകയായിരുന്നു.
Next Story

RELATED STORIES

Share it