wayanad local

പുല്‍പ്പള്ളി ജിജി കളരിസംഘത്തിന് നേട്ടം

പുല്‍പ്പള്ളി: ദേശീയ കളരിപ്പയറ്റ് ചാംപ്യന്‍ഷിപ്പില്‍ പുല്‍പ്പള്ളി ജിജി കളരിസംഘത്തിന് തിളക്കമാര്‍ന്ന നേട്ടം.
തിരുവനന്തപുരത്ത് നടന്ന ചാംപ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് സീനിയര്‍ ഗേള്‍സ് വിഭാഗം ഫൈറ്റിങ് മല്‍സരത്തില്‍ സി കെ രാജി ഒന്നാംസ്ഥാനം നേടി. സീനിയര്‍ ബോയ്‌സ് വാള്‍പ്പയറ്റ് മല്‍സരത്തില്‍ മനു മാത്യു രണ്ടാം സ്ഥാനവും എം വൈ ജോബിഷ് മൂന്നാം സ്ഥാനവും നേടി. ജൂനിയര്‍ വിഭാഗം നാഷനല്‍ കളരിപ്പയറ്റ് ചാംപ്യന്‍ഷിപ്പില്‍ ജിജി കളരിസംഘത്തിലെ അജയ് സന്തോഷ്, അതുല്‍ കൃഷ്ണ, വിസ്മയ ബേബി, ബഭ്രു കൃഷ്ണ എന്നിവര്‍ വിവിധ മല്‍സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയിരുന്നു. കെ സി കുട്ടികൃഷ്ണന്‍ ഗുരുക്കളാണ് പരാശീലകന്‍. വിജയികളെ ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്‍ അനുമോദിച്ചു. ജില്ലാ പ്രസിഡന്റ് ഡോ. കെ പി സാജു, സെക്രട്ടറി കെ സി കുട്ടികൃഷ്ണന്‍ ഗുരുക്കള്‍, ഖജാഞ്ചി പി കെ രാഘവന്‍, വൈസ് പ്രസിഡന്റ് യു പി ജോസ് സംസാരിച്ചു.
Next Story

RELATED STORIES

Share it