Flash News

പുല്ലുവിളയില്‍ വീണ്ടും തെരുവ് നായ ആക്രമണം;ഒരാള്‍ മരിച്ചു

പുല്ലുവിളയില്‍ വീണ്ടും തെരുവ് നായ ആക്രമണം;ഒരാള്‍ മരിച്ചു
X


തിരുവനന്തപുരം: തിരുവനന്തപുരം പുല്ലുവിളയില്‍ വീണ്ടും തെരുവുനായ ആക്രമണം. മത്സ്യത്തൊഴിലാളിയായ ജോസ്‌ക്ലിന്‍(50) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 11മണിയോടെയാണ് ജോസ്‌ക്ലിന് തെരുവുനായകളുടെ കടിയേറ്റത്. ആക്രമണത്തില്‍ മുഖത്തും കൈകളിലും കടിയേറ്റ ജോസ്‌ക്ലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പുല്ലുവിളയില്‍ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. ഹര്‍ത്താലിന് പിന്തുണയറിയിച്ച് ജോസ്‌ക്ലിന്റെ ബന്ധുക്കളും നാട്ടുകാരും റോഡ് ഉപരോധിക്കുകയാണ്.
കഴിഞ്ഞ ഓഗസ്റ്റില്‍ ഇവിടെ സമാനമായ സംഭവം നടന്നിരുന്നു. പുല്ലുവിള സ്വദേശി ശിലുവമ്മയാണ് അന്നു ദാരുണമായി കൊല്ലപ്പെട്ടത്.
Next Story

RELATED STORIES

Share it