malappuram local

പുല്ലങ്കോട് എസ്‌റ്റേറ്റില്‍ അവശനിലയില്‍ കണ്ടെത്തിയ മലമാനെ രക്ഷിക്കാനായില്ല

സ്വന്തം പ്രിതിനിധി

കാളികാവ്: പുല്ലങ്കോട് എസ്‌റ്റേറ്റില്‍ അവശനിലയില്‍ കണ്ടെത്തി മലമാനെ രക്ഷിക്കാനായില്ല. വയറിന് മുറിവേറ്റ മലമാനെ രക്ഷിക്കാനുള്ള വനംവകുപ്പിന്റെ ശ്രമം വിഫലമായി. ശനിയാഴ്ച രാവിലെ എസ്‌റ്റേറ്റില്‍ ടാപ്പിങിനെത്തിയ തൊഴിലാളികളാണു മാനെ കണ്ടെത്തിയത്. എസ്റ്റേറ്റിലെ 2002 റീപ്ലാന്റിങ് ഏരിയയിലാണു മലമാനെ കണ്ടെത്തിയത്. വനത്തോടു ചേര്‍ന്ന സ്ഥലത്താണു വയറിനു ഗുരുതരമായി പരിക്കേറ്റ മലമാന്‍ അവശനായി കിടന്നിരുന്നത്. തൊഴിലാളികളായ നൗഷാദ്,സാഹിര്‍,സക്കീര്‍,നാസര്‍ എന്നിവരാണ് മാന്‍ അവശനായ മാനിനെ കണ്ടത്.  തൊഴിലാളികളെ കണ്ട ഉടനെ രക്ഷപ്പെടാന്‍ എഴുനേറ്റെങ്കിലും നടക്കാന്‍ കഴിയാതെ മാന്‍ ഏറെ അവശനായിരുന്നു. തൊഴിലാളികള്‍ ഉടന്‍ തന്നെ വനപാലകരെ വിവരം അറിയിച്ചു. ഉടന്‍ തന്നെ വനപാലകര്‍ സ്ഥലത്തെത്തി. അവശയായി കാണപ്പെട്ട മാനെ രക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഫോറസ്റ്റ് വെറ്റിനറി അസിസ്റ്റന്റ് സര്‍ജന്‍ ഡോക്ടര്‍ നൗഷാദിനെ വിളിച്ച് വരുത്തി എങ്കിലും മാനെ രക്ഷിക്കാനായില്ല. കരുവാരകുണ്ട് സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ സി വിജയന്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ മാരായ സി കെ രാജേഷ്, ശ്രീജിത്ത്, രമ്യ, അമൃത വാച്ചര്‍മാരായ മുഹമ്മദ്, രാമന്‍, ചേക്കുട്ടി എന്നിവരും ചേര്‍ന്നാണ് മാനെ സുശ്രൂശിക്കാന്‍ ശ്രമിച്ചത്.  എസ്‌റ്റേറ്റില്‍ നിന്ന് വനത്തിലേക്ക് പതുക്കെ നടന്ന് നീങ്ങിയ മാന്‍ വനത്തിനുള്ളില്‍ വെച്ചാണ് ചത്തത്. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയാണ് സംഘം മടങ്ങിയത്. സുമാര്‍ രണ്ട് വയസുള്ള മലമാന് വയറിലേറ്റ മുറിവ് മൃഗങ്ങളുടെ കുത്തേറ്റതാവാമെന്നാണ് നിഗമനം. വെടിയേറ്റതാണെന്ന അഭിപ്രായവും ഉയര്‍ന്നിരുന്നു. അതേ സമയം പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍ വെടിയേറ്റല്ല മലാമാന് പരിക്കേറ്റതെന്ന് വ്യക്തമായതായി വനപാലകര്‍ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിന്  ശേഷം വനപാലകര്‍ വനത്തിനുള്ളില്‍ കുഴിച്ചിട്ടു.
Next Story

RELATED STORIES

Share it