പുലിയെ ചത്തനിലയില്‍ കണ്ടെത്തി

മാനന്തവാടി: സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. ബേഗൂര്‍ റേഞ്ചിന് കീഴിലെ മുത്തുമാരിയില്‍ വനത്തോട് ചേര്‍ന്ന് സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് അഞ്ചുവയസ്സ് തോന്നിക്കുന്ന പെണ്‍പുലിയെ ചത്ത നിലയില്‍ കണ്ടെത്തിയത്.
ജഡത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്ന് വനംവകുപ്പുദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്നലെ രാവിലെയാണ് നാട്ടുകാര്‍ പുലിയെ കണ്ടത്. തുടര്‍ന്ന് വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.
നോര്‍ത്ത് വയനാട് ഡിഎഫ്ഒ നരേന്ദ്രനാഥ് ബേളൂരി, ബേഗൂര്‍ റേഞ്ച് ഓഫിസര്‍ നജ്മല്‍ അമീന്‍, ഫഌയിങ് സ്‌ക്വാഡ് റേഞ്ചര്‍ അനൂപ്, സെക്ഷന്‍ ഫോറസ്റ്റര്‍ അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ വനംവകുപ്പുദ്യോഗസ്ഥര്‍ പ്രാഥമിക നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തി. വെറ്ററിനറി ഡോക്ടര്‍ അനീഷ്, ഫ്രാന്‍സിസ് എന്നിവരാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ആന്തരികാവയവങ്ങ ള്‍ രാസപരിശോധനയ്ക്കായി പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലേക്കയച്ചു. ഇതിന്റെ ഫലം വന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളു. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. പുലിയെ കാണാന്‍ തൊട്ടടുത്ത പ്രദേശങ്ങളില്‍ നിന്നായി നിരവധി പേര്‍ മുത്തുമാരിയിലെത്തി.
Next Story

RELATED STORIES

Share it