പുലിയുടെ പിടിയില്‍ നിന്ന് അമ്മ മകളെ രക്ഷപ്പെടുത്തി

കോയമ്പത്തൂര്‍: 11 വയസ്സ് പ്രായമായ മകളെ അമ്മ പുലിയില്‍ നിന്നു ധീരമായി രക്ഷപ്പെടുത്തി. തമിഴ്‌നാട്ടിലെ വാല്‍പ്പാറ ജില്ലയിലെ മുത്തുലക്ഷ്മിയാണ് മകളുടെ ജീവന്‍ പുലിയുടെ വായില്‍ നിന്നു തിരിച്ചെടുത്തത്. വീടിനു പിറകില്‍ വിറക് ശേഖരിക്കുന്നതിനിടയില്‍ പുലി കുട്ടിയുടെ കഴുത്തില്‍ പിടികൂടി വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. ഇതുകണ്ട മുത്തുലക്ഷ്മി പുലിയെ വിറകുകൊണ്ട് ആഞ്ഞടിച്ചു. തുടര്‍ന്ന് പുലി കുട്ടിയെ ഉപേക്ഷിച്ച് കാട്ടിലേക്ക് ഓടിപ്പോയി.കഴുത്തില്‍ പരിക്കേറ്റ സത്യയെ പൊള്ളാച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ 10 ദിവസം പ്രദേശത്ത് ഭീതിപരത്തിയ പുലിയെ പിടിക്കാന്‍ വനംവകുപ്പ് അധികൃതര്‍ ശ്രമം തുടങ്ങി.
Next Story

RELATED STORIES

Share it