പുലിയുടെ ആക്രമണത്തില്‍ വിദ്യാര്‍ഥിക്ക് പരിക്ക്



ആതിരപ്പിള്ളി: മലക്കപ്പാറയില്‍ കോഴിയെ പിടിക്കാനെത്തിയ പുലിയുടെ ആക്രമണത്തില്‍ വിദ്യാര്‍ഥിക്ക് പരിക്കേറ്റു. മലക്കപ്പാറ റോപ്പ്മുട്ടം തേയിലത്തോട്ടത്തിനു സമീപം താമസിക്കുന്ന വേലുച്ചാമിയുടെ മകന്‍ ബിബിനാണ് (13) പുലിയുടെ മാന്തലേറ്റത്. പരിക്ക് സാരമുള്ളതല്ല. ഒരിടവേളയ്ക്കു ശേഷമുണ്ടായ പുലിയുടെ ആക്രമണത്തെ തുടര്‍ന്ന് ഭീതിയിലായിരിക്കുകയാണ് മലക്കപ്പാറ നിവാസികള്‍.
Next Story

RELATED STORIES

Share it