wayanad local

പുലിപ്പേടിയിലും സ്‌കൂള്‍ മുറ്റത്ത് ഭക്ഷ്യവിപ്ലവമൊരുക്കി കുട്ടികള്‍

കല്‍പ്പറ്റ: പുലിപ്പേടിയില്‍ കുപ്രസിദ്ധി നേടിയതാണ് കല്‍പ്പറ്റയിലെ പെരുന്തട്ടയെന്ന ഗ്രാമം. കഴിഞ്ഞ ദിവസം പുലിയെ കെണിവച്ച് പിടികൂടിയ സ്ഥലത്ത് നിന്നു മീറ്ററുകള്‍ മാത്രമാണ് പെരുന്തട്ട ജിയുപി സ്‌കൂളിലേക്കുള്ള ദൂരം. തോട്ടംതൊഴിലാളികളുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളില്‍ അസൗകര്യങ്ങളോട് പൊരുതി വിദ്യാര്‍ഥികളും അധ്യാപകരും കൈപ്പിടിയിലൊതുക്കിയ നേട്ടങ്ങളിലൊന്നാണ് ജൈവ പച്ചക്കറിത്തോട്ടം.
ഇവിടെ പഠിക്കുന്ന 95 കുട്ടികള്‍ക്കും ഉച്ചഭക്ഷണത്തിനാവശ്യമായ വിഷം തീണ്ടാത്ത പച്ചക്കറികള്‍ ഇവിട നിന്നു ലഭിക്കുന്നു. സ്‌കൂള്‍ മുറ്റത്ത് വിളവെടുത്ത ചീരയും വെണ്ടയും ബീന്‍സും കപ്പയുമെല്ലാം വിദ്യാര്‍ഥികള്‍ വില്‍പന നടത്തുകയും ചെയ്യുന്നു.
സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെയും പിടിഎയുടെയും സജീവ പിന്തുണയുമുണ്ട്. കോളിഫഌവര്‍ തോട്ടം സൗജന്യമായി തയ്യാറാക്കിക്കൊടുത്തത് ഒരു രക്ഷിതാവാണ്. സ്‌കൂള്‍ സമയങ്ങളില്‍ ഇടവേളകളിലും അവധി ദിനങ്ങളിലും വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമൊപ്പം രക്ഷിതാക്കളും പച്ചക്കറിത്തോട്ടത്തിലിറങ്ങും. കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ എന്‍എസ്എസ് യൂനിറ്റിലെ വിദ്യാര്‍ഥികളാണ് പച്ചക്കറിത്തോട്ടത്തിന് നിലമൊരുക്കിയത്. കൃഷിവകുപ്പിന്റെ പിന്തുണയും ഇവര്‍ക്കുണ്ട്.
Next Story

RELATED STORIES

Share it