Kollam Local

പുറ്റിങ്ങല്‍ വെടിക്കെട്ടപകടം: അന്വേഷണ കമ്മീഷന്റെ വിവരശേഖരണം പരവൂരിലും



കൊല്ലം:പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിീസ് പി എസ് ഗോപിനാഥന്‍ കമ്മീഷന്‍ പരവൂരിലും വിവരശേഖരണം നടത്തും. ഈ മാസം 15 മുതല്‍ കൊല്ലം ചിന്നക്കട പൊതുമരാമത്ത് റസ്റ്റ് ഹൗസിലെ ക്യാംപ് ഓഫിസില്‍ അപകടവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ശേഖരിക്കുന്ന കമ്മീഷന്‍ അപകടം നടന്ന മേഖലയിലുള്ളവരുടെ സൗകര്യം പരിഗണിച്ചാണ് പരവൂരിലെത്തുന്നത്. വ്യക്തികള്‍ക്കും സംഘടനകള്‍ക്കും നാളെ മുതലുള്ള പ്രവൃത്തിദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ പരവൂര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ഹാളിലും ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ വൈകീട്ട് 4.30വരെ കൊല്ലം ചിന്നക്കട പൊതുമരാമത്ത് റസ്റ്റ് ഹൗസിലെ ക്യാംപ് ഓഫിസിലും കമ്മീഷന്‍ സെക്രട്ടറി റിട്ട. സബ് ജഡ്ജി കെ വാസുദേവന് വിവരങ്ങള്‍ നല്‍കാം. ഫോണ്‍-9495326050.
Next Story

RELATED STORIES

Share it