Flash News

പുറ്റിങ്ങല്‍ വെടിക്കെട്ടപകടം : കമ്മീഷന്റെ പരിഗണനാവിഷയങ്ങള്‍ നിശ്ചയിച്ച് വിജ്ഞാപനമിറക്കി



തിരുവനന്തപുരം: പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് നിയമിച്ച റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി പി എസ് ഗോപിനാഥന്‍ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ നിശ്ചയിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ദുരന്തത്തിലേക്ക് നയിച്ച സാഹചര്യങ്ങളും നിയതമായ കാരണങ്ങളും കമ്മീഷന്‍ അന്വേഷിക്കും. 1884ലെ സ്‌ഫോടകവസ്തു നിയമത്തിന്റെയോ മറ്റേതെങ്കിലും നിയമങ്ങളുടെയോ ചട്ടങ്ങളുടെയോ ഉത്തരവുകളുടെയോ ലംഘനം സംഭവിച്ചിട്ടുണ്ടോ എന്നതും ദുരന്തം തടയുന്നതില്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടോ എന്നതും കമ്മീഷന്റെ അന്വേഷണ പരിധിയില്‍ വരും. അപകടം മൂലമുണ്ടായ ദുരിതങ്ങള്‍, കഷ്ടനഷ്ടങ്ങള്‍ എന്നിവ ഉള്‍പ്പെട്ട സത്യവാങ്മൂലമോ പത്രികയോ നിര്‍ദേശങ്ങള്‍ എന്നിവ വിശദാംശങ്ങളും ഫോണ്‍ നമ്പറും സഹിതം 27ന് മുമ്പ്  സെക്രട്ടറി, ജസ്റ്റിസ് പി എസ് ഗോപിനാഥന്‍ അന്വേഷണകമ്മീഷന്‍ പുല്ലുകാട്ട്, എസ്ആര്‍എം റോഡ്, എറണാകുളം നോര്‍ത്ത്, 682018 എന്ന വിലാസത്തിലോ ഈ മെയിലിലോ (puttingal.commission @gmail .com)സമര്‍പ്പിക്കണം. ഫോണ്‍: 9495326050. മെയ് 15 മുതല്‍ 27 വരെയുള്ള പ്രവൃത്തിദിവസങ്ങളില്‍ കൊല്ലം ചിന്നക്കടയിലെ പൊതുമരാമത്ത് വകുപ്പ് ഗസ്റ്റ് ഹൗസിലെ ക്യാംപ് ഓഫിസില്‍ കമ്മീഷന്‍ സെക്രട്ടറിക്ക് നേരിട്ടും സമര്‍പ്പിക്കാം.
Next Story

RELATED STORIES

Share it