പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം; പരവൂര്‍ എസ് ഐയുടെ റിപോര്‍ട്ട് പുറത്ത്

കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ മല്‍സര വെടിക്കെട്ട് നടക്കുമെന്നും ദുരന്തസാധ്യതയുണ്ടെന്ന് മുന്നറിയിപ്പു നല്‍കിക്കൊണ്ടുമുള്ള പരവൂര്‍ എസ്‌ഐ ജസ്റ്റിന്‍ ജോണ്‍ കൊല്ലം സിറ്റിപോലിസ് കമ്മീഷണര്‍ക്ക് നല്‍കിയ റിപോര്‍ട്ടിന്റെ പകര്‍പ്പ് പുറത്ത്. ദുരന്തം നടക്കുന്നതിനുമുമ്പ് കഴിഞ്ഞ മാസം 29ന് സിറ്റി പോലിസ് കമ്മീഷണര്‍ക്ക് നല്‍കിയ റിപോര്‍ട്ടാണ് പുറത്തായത്.

പുറ്റിങ്ങലില്‍ അപകട സാധ്യതയുണ്ടെന്നും ആള്‍നാശവും വന്‍ നാശനഷ്ടവും വരെ ഉണ്ടാവാന്‍ ഇടയുണ്ടെന്ന് മുന്നറിയിപ്പു നല്‍കുന്നതാണ് റിപോര്‍ട്ട്. കമ്പം നടത്താന്‍പോവുന്ന ഭൂമിയുടെ വിസ്തീര്‍ണം ചുറ്റിനും താമസിക്കുന്ന കുടുംബങ്ങള്‍ തുടങ്ങിയ വിവരങ്ങളും ജില്ലാ ഭരണകൂടത്തിന്റേയും വില്ലേജ് ഓഫിസറുടെയും മാര്‍ഗനിര്‍ദേശങ്ങളും ഉള്‍പ്പെടുത്തിയായിരുന്നു എസ്‌ഐ റിപോര്‍ട്ട് തയ്യാറാക്കിയത്. ക്ഷേത്ര കമ്മിറ്റിയും കരാറുകാരായ അനാര്‍ക്കലിയും ഉമേഷ്‌കുമാറുമായും തമ്മിലുണ്ടാക്കിയ കരാറിന്റെ പകര്‍പ്പും മല്‍സരകമ്പം നടക്കുമെന്നതിന്റെ തെളിവായി സമര്‍പ്പിച്ചിരുന്നു. ക്ഷേത്രാചാരപ്രകാരമുള്ള കരിമരുന്നു പ്രയോഗം പോലും നിശ്ചിത അളവിലും സമയത്തും നിയമം പാലിച്ച് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവിന്റെ മേല്‍നോട്ടത്തില്‍ നടത്തണമെന്നും റിപോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.കമ്പത്തിന് അനുമതി നല്‍കരുതെന്ന എസ്‌ഐയുടെ ഈ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ജില്ലാകലക്ടര്‍ അനുമതി നിഷേധിച്ചത്.
Next Story

RELATED STORIES

Share it