kozhikode local

പുറമ്പോക്കുഭൂമി നിര്‍ണയ സര്‍വേ അവസാനഘട്ടത്തില്‍

മുക്കം: മുക്കം നഗരസഭയുടെ അധീനതയിലുള്ള പുറമ്പോക്ക് സ്ഥലം കണ്ടെത്തി തിട്ടപ്പെടുത്തുന്നതിനുള്ള  സര്‍വേ നടപടികള്‍ അവസാന ഘട്ടത്തിലെത്തി.
തൃക്കുട മണ്ണ തൂക്കുപാലം മുതല്‍ സംസ്ഥാന പാതയിലെ മുക്കം പാലം വരെയുള്ള ഭാഗത്തെ സര്‍വേയാണ് താലൂക്ക് സര്‍വേയര്‍ ഷിന്‍ജുവിന്റെയും നഗരസഭ കൗണ്‍സിലര്‍ മുക്കം വിജയന്റെയും നേതൃത്വത്തില്‍ നടക്കുന്നത്.
പഴയ രേഖകള്‍ പ്രകാരം നഗരസഭയുടെ കൈവശം 200 ഏക്കറോളം പുറമ്പോക്ക് ഭൂമിയുണ്ടെന്നാണ് കണക്ക്. പുഴയുടെ ഇരുകരകളിലുമായാണ് സര്‍വേ നടക്കുന്നത്. ഇത്രയും കാലം തൊട്ടടുത്ത പഞ്ചായത്ത് കൈവശം വെച്ച് പോന്നിരുന്ന പുറമ്പോക്ക് ഭൂമിയും സര്‍വേയില്‍ നഗരസഭയുടേതാണന്ന് സര്‍വേയില്‍ കണ്ടെത്തിയതായാണ് വിവരം.
അതേസമയം ഇത്രയും വര്‍ഷത്തിനിടെ പല സ്ഥലത്തും ഇരുവഴിഞ്ഞി പുഴ ഗതി മാറി ഒഴുകിയതിനാല്‍ കുറച്ച് സ്ഥലം പുഴയെടുത്തിട്ടുമുണ്ട്.
സര്‍വേ പൂര്‍ത്തിയായതിന് ശേഷം ലഭിക്കുന്ന സ്ഥലത്ത് പ്രഭാത സവാരിക്കുള്‍പ്പെടെ ഉപകാരപ്പെടുത്തുന്ന വിധത്തില്‍  ഇരു ഭാഗത്തും മുള വെച്ചുപിടിപ്പിച്ച് മനോഹരമായ നടപ്പാത നിര്‍മിക്കുന്നതിനും പിഡബ്ല്യൂഡി റെസ്റ്റ് ഹൗസും മാലിന്യ സംസ്‌കരണ കേന്ദ്രവും സ്ഥാപിക്കുന്നതിന്  നഗരസഭ ലക്ഷ്യമിടുന്നുണ്ട്.
Next Story

RELATED STORIES

Share it