Flash News

പുറമേനിന്നുള്ള ഡോക്ടര്‍മാരുടെ സേവനം വേണ്ടെന്ന് ആരോഗ്യമന്ത്രി

പുറമേനിന്നുള്ള ഡോക്ടര്‍മാരുടെ സേവനം വേണ്ടെന്ന് ആരോഗ്യമന്ത്രി
X


തിരുവനന്തപുരം: നിപ്പ വൈറസ് ബാധിത മേഖലയില്‍ സേവനം നല്‍കാന്‍ സന്നദ്ധത അറിയിച്ച് ഉത്തര്‍പ്രദേശിലെ ഡോക്ടര്‍ കഫീല്‍ ഖാനെ
സ്വാഗതം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനെ തള്ളി ആരോഗ്യ മന്ത്രി കെ കെ ശൈലജ. പുറമെ നിന്നുള്ള ഡോക്ടര്‍മാരുടെ സേവനം തല്‍ക്കാലം വേണ്ടെന്ന് മന്ത്രി പറഞ്ഞു. ഇവിടെയുള്ള ഡോക്ടര്‍മാര്‍ രോഗബാധ തടയുന്നതിന് നല്ലതുപോലെ പരിശ്രമിക്കുന്നുണ്ടെന്നും കഫീല്‍ഖാന്റെ നല്ല മനസിന് ആരോഗ്യവകുപ്പ് നന്ദി അറിയിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ രോഗബാധിതരെ ചികില്‍സിക്കാന്‍ സ്വയം സന്നദ്ധത അറിയിച്ചാണ് ഡോ.കഫീല്‍ ഖാന്‍ മുന്നോട്ട് വന്നത്. ചികില്‍സിക്കാന്‍ മുഖ്യമന്ത്രി അനുമതി നല്‍കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പേജിലൂടെ അഭ്യര്‍ഥിച്ചിരുന്നു. ഇതിനോട് അനുകൂല മനോഭാവമാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. വൈദ്യശാസ്ത്രരംഗത്ത് സ്വന്തം ആരോഗ്യമോ ജീവന്‍ പോലുമോ പരിഗണിക്കാതെ അര്‍പ്പണബോധത്തോടെ സേവനമനുഷ്ഠിക്കുന്ന ധാരാളം ഡോക്ടര്‍മാരുണ്ട്. അവരില്‍ ഒരാളായാണ് ഞാന്‍ ഡോ. കഫീല്‍ ഖാനിനെയും കാണുന്നത്. സഹജീവികളോടുള്ള സ്‌നേഹമാണ് അവര്‍ക്ക് എല്ലാറ്റിലും വലുത്. ഡോ. കഫീല്‍ ഖാനിനെ പോലുള്ളവര്‍ക്ക് കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുന്നതില്‍ സര്‍ക്കാരിന് സന്തോഷമേയുള്ളുവെന്നും പിണറായി പറഞ്ഞിരുന്നു. എന്നാല്‍ നിപാ വൈറസിനെ കേരളം ഒറ്റ മനസോടെ പ്രതിരോധിച്ചു കൊണ്ടിരിക്കുകയാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കഫീല്‍ഖാനെ പോലെ നല്ലമനസുള്ള സന്നദ്ധ ആരോഗ്യ പ്രവര്‍ത്തകര്‍ ധാരാളമുണ്ട്. കേരളത്തില്‍ ആദ്യമായിട്ടാണ് നിപ്പാ വൈറസ് ബാധിക്കുന്നത്. അതിനാല്‍ തന്നെ എന്‍സിഡിസി, ഡല്‍ഹിയിലെ എയിംസ് ആശുപത്രി എന്നിവിടങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നുള്ള വലിയൊരു സംഘം സജീവ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്. ഇവരുടെ പ്രവര്‍ത്തനം ഫലം കണ്ടുകൊണ്ടിരിക്കുകയാണ്. വളരെ ചെറിയൊരു ഭാഗത്ത് മാത്രമാണ് ഇത് കാണപ്പെട്ടത്. അതിനാല്‍ തന്നെ കഫീല്‍ഖാന്റെ സേവനം മറ്റൊരവസരത്തില്‍ ഉപയോഗപ്പെടുത്തുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it